GeneralLatest NewsMollywoodNEWSSocial Media

എല്ലാം അറിയാമോ, എന്നാല്‍ ആ വണ്ടി ഏതാണ് ?; അവതാരകന്റെ ചോദ്യത്തിന് സിമ്പിളായി മറുപടി പറഞ്ഞ് പ്രിയ വാര്യര്‍, വീഡിയോ

അവതാരകന്റെ ചോദ്യത്തിന് സിമ്പിളായി മറുപടി പറഞ്ഞ് പ്രിയ വാര്യര്‍

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് പ്രിയ വാര്യര്‍. മലയാള സിനിമയിൽ സജീവമല്ലെങ്കിലും തെലുങ്കിലും കന്നഡയിലുമായി തിരക്കിലാണ് താരം. ഇപ്പോഴിതാ പ്രിയയുടെ ചെറിയ ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാക്കപ്പെടുന്നത്.

ഒരു ബൈക്ക് റേസ് നടക്കുന്ന സ്ഥലത്ത് ഒരു അവതാരകന്‍ പ്രിയയോട് ചോദിച്ച ചോദ്യവും അതിനു താരം നല്‍കിയ മറുപടിയും ആണ് വൈറലാവുന്നത്. ഏതു വണ്ടിയും പ്രിയക്ക് തിരിച്ചറിയാം എന്നാണ് ജനങ്ങള്‍ പറയുന്നത് എന്നു പറഞ്ഞ അവതാരകന്‍ ഒരു വണ്ടി ചൂണ്ടിക്കാണിച്ച് ‘എന്നാല്‍ ആ കാണുന്ന വണ്ടി ഏതാണ്’ എന്ന് പ്രിയയോട് ചോദിക്കുന്നു.

ഒരു റേസ് ബൈക്കിനെ കാണിച്ചുകൊണ്ടാണ് അവതാരകന്‍ താരത്തോട് ചോദ്യമുന്നയിച്ചത്. പക്ഷേ പ്രിയ അതൊരു ബൈക്കാണ് എന്ന് സിമ്പിളായി മറുപടി നല്‍കുകയായിരുന്നു. എന്തോ വലിയ മറുപടി പ്രതീക്ഷിച്ച അവതാരകൻ ഞെട്ടിക്കുന്നതായിരുന്നു പ്രിയ വാര്യരുടെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button