GeneralLatest NewsMollywoodNEWSSocial Media

ബിജെപി സ്ഥാനാർഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി നടി ജലജ

പ്രചാരണത്തിന്‍റെ ഫോട്ടോകള്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി സന്ദീപ് വചസ്പതി തന്‍റെ ഫേസ്ബുക്ക്ക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്

ബി.ജെ.പിയുടെ ആലപ്പുഴയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതിക്ക് വോട്ട് ചോദിച്ച് നടി ജലജ. സന്ദീപ് വചസ്പതിക്ക് വേണ്ടി വീടുകള്‍ തോറുമുള്ള പ്രചാരണത്തിലാണ് ജലജ ഭാഗമായത്. പ്രചാരണത്തിന്‍റെ ഫോട്ടോകള്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി സന്ദീപ് വചസ്പതി തന്‍റെ ഫേസ്ബുക്ക്ക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

മലയാളത്തിന്‍റെ ശാലീന സൗന്ദര്യമായി അറിയപ്പെടുന്ന ജലജ അരവിന്ദന്‍റെ തമ്പിലൂടെയാണ് ചലച്ചിത്ര ലോകത്തെത്തുന്നത്. 1981 ൽ ലെനിൻ രാജേന്ദ്രന്‍ സംവിധാനം ചെയ്ത വേനൽ എന്ന ചിത്രത്തിലെ രമണിയെന്ന കഥാപാത്രം ഏറ്റവും മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ജലജക്ക് നേടിക്കൊടുത്തു.

നീണ്ട വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ തിരിച്ചെത്തിയിരിക്കുകയാണ് ജലജ ഇപ്പോൾ. ഫഹദ് ഫാസില്‍ നായകനായി പുറത്തിറങ്ങുന്ന മാലിക്കിലാണ് താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button