GeneralLatest NewsMollywoodNEWSSocial Media

“സെറ്റിലെ മസിൽ പരിശോധന ” ; ഫഹദിനെ എടുത്ത് ബാബുരാജ്

ഉണ്ണിമായ പ്രസാദ് ആണ് ചിത്രം പങ്കുവച്ചിരിക്കുന്നത്

‌ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജോജി’. ചിത്രത്തിൽ നടൻ ബാബുരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള രസകരമായൊരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. ഫഹദിനെ എടുത്തു നിൽക്കുന്ന ബാബുരാജിനെയാണ് ചിത്രത്തിൽ കാണാനാവുക. നടിയും സഹസംവിധായികയുമായ ഉണ്ണിമായ പ്രസാദ് ആണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

“സെറ്റിലെ മസിൽ പരിശോധന,” എന്ന ക്യാപ്ഷനോടെയാണ് ഉണ്ണിമായ ചിത്രം പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന സിനിമയുടെ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏപ്രിൽ 7ന് ചിത്രം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും.

https://www.instagram.com/p/CNMDgPUJmvz/?utm_source=ig_web_copy_link

വില്യം ഷേക്സ്പിയറുടെ ജനപ്രിയ ട്രാജിക് നാടകമായ മാക്ബെത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിക്കുന്ന ചിത്രമാണ് ‘ജോജി’. ദിലീഷ് പോത്തൻ സംവിധാനം ചെയ്തു ശ്യാം പുഷ്കരൻ തിരക്കഥ രചിച്ച ചിത്രത്തിൽ ഫഹദ് ഫാസിൽ, ബാബുരാജ്, ഷമ്മി തിലകൻ, ഉണ്ണിമായ പ്രസാദ്, ബേസിൽ ജോസഫ്, സണ്ണി പി എൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button