GeneralLatest NewsMollywoodNEWS

നടി നിവേദ തോമസിന് കൊവിഡ്

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ക്വാറന്‍റൈനില്‍ പ്രവേശിച്ചെന്നും നിവേദ

നടി നിവേദ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു. നിവേദ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ക്വാറന്‍റൈനില്‍ പ്രവേശിച്ചെന്നും രോഗം ഭേദമാകാനുള്ള തയ്യാറെടുപ്പിലാണെന്നും നിവേദ ട്വീറ്റ് ചെയ്‌തു.

തന്നെ സ്നേഹിക്കുകയും പിന്തുണക്കുകയും ചെയ്‌ത എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. തനിക്ക് ഏറ്റവും മികച്ച പരിചരണം നല്‍കുന്ന ആരോഗ്യ പ്രവര്‍ത്തകരോട് പ്രത്യേക കടപ്പാടുമുണ്ട്. എല്ലാവരും മാസ്ക് ധരിച്ച്‌ സുരക്ഷിതരാകൂവെന്നും നിവേദ തോമസ് കുറിച്ചു.

അതേസമയം പവന്‍ കല്യാണിനൊപ്പം അഭിനയിച്ച നിവേദയുടെ വക്കീല്‍ സാബ് എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. കൊവിഡ് കാലത്തെ ലോക്ക് ഡൗണ്‍ അയവുകള്‍ക്ക് ശേഷം നിവേദയുടേതായി ആദ്യമായി തിയേറ്ററിലെത്തുന്ന ചിത്രമാണ് വക്കീല്‍ സാബ്. ചിത്രം ഏപ്രില്‍ 9 ന് തിയറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button