BollywoodGeneralLatest NewsNEWS

നടൻ അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു

സമ്പർക്കം പുലർത്തിയവർ എത്രയും വേഗം ക്വാറന്റെയ്‌നിൽ പ്രവേശിക്കണമെന്നും അക്ഷയ് കുമാർ അറിയിച്ചു

മുംബൈ: ബോളിവുഡ് നടൻ അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ അദ്ദേഹം ക്വാറന്റെയ്‌നിൽ പ്രവേശിച്ചിരിക്കുകയാണ്. താനുമായി സമ്പർക്കം പുലർത്തിയവർ എത്രയും വേഗം ക്വാറന്റെയ്‌നിൽ പ്രവേശിക്കണമെന്നും കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

രോഗം ഭേദമായി എത്രയും വേഗം തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അക്ഷയ് കുമാർ ട്വീറ്റ് ചെയ്തു. പുതിയ ചിത്രമായ രാമസേതുവിന്റെ ചിത്രീകരണത്തിനിടെയാണ് അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button