GeneralLatest NewsMollywoodNEWSSocial Media

നേമത്ത് ശിവൻകുട്ടിക്കായി വോട്ടഭ്യർഥിച്ച്​ നടൻ ബൈജു

ശിവൻകുട്ടിക്ക്​ തലസ്ഥാനത്തിന്‍റെ മണ്ണിന്‍റെ ഗന്ധം നന്നായി അറിയാമെന്നും ബൈജു

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ​ തിരുവനന്തപുരത്തെ നേമം മണ്ഡലത്തിൽ ജനവിധി തേടുന്ന എൽ.ഡി.എഫ് സ്ഥാനാർഥി എം.എൽ.എ വി. ശിവൻകുട്ടിയ്ക്ക് വേണ്ടി വോട്ടഭ്യർഥിച്ച്​ നടൻ ബൈജു. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ വോട്ടഭ്യർത്ഥന.
നേമത്തുകാർക്ക് പ്രതിപക്ഷത്തു ഇരിക്കുന്ന ഒരു എം.എല്‍.എ ആണോ ഭരണപക്ഷത്തു ഇരിക്കുന്ന മന്ത്രിയെ ആണോ വേണ്ടതെന്നാണ്​ ബൈജു ചോദിക്കുന്നു.

പാർട്ടിയുടെ അടിത്തട്ടിൽ നിന്ന് വളർന്നു വന്ന ആളും തിരുവനന്തപുരം മേയറും ആയിരുന്ന ശിവൻകുട്ടിക്ക്​ തലസ്ഥാനത്തിന്‍റെ മണ്ണിന്‍റെ ഗന്ധം നന്നായി അറിയാമെന്നും ബൈജു ഫേസ്ബുക്കിൽ കുറിക്കുന്നു.

പ്രസ്ഥാനത്തിനോടുള്ള അമിതമായ ആത്മാർത്ഥത കൊണ്ട് ചില എടുത്തു ചാട്ടം അദ്ദേഹം മുമ്പ്​ നടത്തിയിടുണ്ട്. എങ്കിൽ ഇതേ ആത്മാർത്ഥത തന്നെയാണ് വോട്ടർമാരോടും മണ്ഡലത്തിനോടും സഖാവിനുള്ളത്. എന്ത്‌ കാര്യങ്ങളും ചങ്കൂറ്റത്തോടെ ചെയ്യാൻ മുൻ പന്തിയിൽ നിൽക്കുന്ന ആളാണ് സഖാവെന്ന് അദ്ദേഹത്തിനെ നേരിട്ടു അറിയാവുന്ന എല്ലാവർക്കും അറിയാമെന്നും ബൈജു കുറിച്ചു.

https://www.facebook.com/actorbaiju.kumar/posts/1873446312823035

shortlink

Related Articles

Post Your Comments


Back to top button