CinemaGeneralLatest NewsNEWS

‘ഇതെന്താണിത്? ഇതൊന്നും ശരിയല്ല, മാറി നിൽക്കൂ’; മാധ്യമപ്രവര്‍ത്തകരോട് ഫഹദ് ഫാസിൽ

മൈക്കുമായി ദേഹത്തേക്കടുത്ത മാധ്യമപ്രവര്‍ത്തകരോട് ഫഹദ്

ആലപ്പുഴ: മാധ്യമപ്രവർത്തകരോട് കയർത്ത് നടൻ ഫഹദ് ഫാസിൽ. ആലപ്പുഴയിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം. മൈക്കുമായി ദേഹത്തേക്കടുത്ത മാധ്യമപ്രവര്‍ത്തകരോട് മാറി നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു താരം. ഇതെന്താണിത് ഇത് റൈറ്റ് അല്ല മാറിനില്‍ക്കൂ എന്നാണ് ഫഹദ് പറഞ്ഞത്.

Also Read:എന്ത് പറഞ്ഞാലും കുഴപ്പമാണ്, ഒന്നും പറയാനില്ല; മൗനം പാലിച്ച്‌ സുരേഷ് ഗോപി

‘ഇതെന്താണിത്? ഇതൊന്നും ശരിയല്ല. എല്ലാ പൗരന്റെയും അവകാശമാണല്ലോ വോട്ട് ചെയ്യുക എന്നത്. അതുകൊണ്ടാണ് വന്നത്.’ – മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഫഹദ് മറുപടി നൽകി. തുടര്‍ഭരണം ഉണ്ടാവുമോ എന്ന ചോദ്യത്തിന് അതൊന്നും ഇപ്പോൾ പറയാൻ പറ്റില്ലെന്നായിരുന്നു സംവിധായകൻ ഫാസിൽ നൽകിയ മറുപടി.

നടന്‍മാരായ പൃഥ്വിരാജും ആസിഫ് അലിയുമെല്ലാം രാവിലേ തന്നെ വോട്ട് രേഖപ്പെടുത്തി. കേരളത്തില്‍ തുടര്‍ ഭരണം ഉണ്ടാകുമെന്നും തുടര്‍ച്ച തന്നെ വേണമെന്നും അതിനൊപ്പം മികച്ചത് തന്നെ വേണമെന്നും ആസിഫ് അലി പറഞ്ഞു. ഇടുക്കി കുമ്പന്‍ കല്ല് സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു ആസിഫിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button