GeneralLatest NewsNEWSTV Shows

നട്ടെല്ലില്‍ മൂന്നാല് സ്‌ക്രൂവും വെച്ച്‌ ആ പെണ്ണ് ഓടിയില്ലേ, വേദന വന്ന് കാല്‍ ഇടറിയപ്പോള്‍ അവള്‍ വീണുപോയില്ല!

അതാണെടോ ഗെയിം അല്ലാതെ മറ്റുള്ളവരെ ഡൈലി ചീത്ത വിളിക്കുന്നതല്ല..

ജനപ്രിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം പതിപ്പിന്റെ മൂന്നാം ഭാഗത്തിന് ആരാധകർ ഏറെയാണ്. ദിനം പ്രതി സോഷ്യൽ മീഡിയയിൽ ബിഗ് ബോസ് വിഷയങ്ങൾ ചർച്ചയാകാറുണ്ട്. ബിഗ് ബോസ്സില്‍ വീക്കിലി ടാസ്ക്കിന്റെ ഭാഗമായി തങ്ങളുടെ ഉള്ളിലെ കലാകാരന്മാരെയും കലാകാരിയെയും പ്രേക്ഷകര്‍ക്ക് മുന്നില്‍ കൊണ്ടുവരാന്‍ മത്സരാര്‍ത്ഥികള്‍ക്ക് അവസരം ലഭിച്ചിരിക്കുകയാണ്. എല്ലാവരും മറ്റുള്ളവരുടെ അനുഭവങ്ങളും മറ്റൊരു കഥാപാത്രവുമായി മാറിയപ്പോള്‍ ഡിംപല്‍ ഭാല്‍ തന്റെ സ്വന്തം ജീവിതം തന്നെയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.

ഇത് മറ്റുള്ളവരുടെ സിമ്പതി പിടിച്ച്‌ പറ്റാനുള്ള ശ്രമമാണെന്ന വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ പരക്കെ പരന്നിരുന്നു. ഇപ്പോള്‍ ഡിംപലിനെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സയന മെഹ്‌വിഷ് എന്ന യുവതി.

സയനയുടെ പോസ്റ്റ് വായിക്കാം,

സിംപതി എന്ന് പറയുന്നവരോട്, ഫിറോസ് ഒരു പടത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ അയാളുടെ ആദ്യകാമുകി ഉപേക്ഷിച്ചു എന്ന കാര്യം പറഞ്ഞപ്പോള്‍ ഫിറോസ് നിയന്ത്രണം വിട്ട് കരഞ്ഞില്ലേ?ജീവിതത്തിലെ ചില അദ്ധ്യായങ്ങള്‍ പറയുമ്ബോള്‍ ചിലര്‍ കരയും അതെല്ലാം സിംപതിക്ക് വേണ്ടിയല്ല.ഡിംപലിന് സിംപതി വാങ്ങാന്‍ ആണെങ്കില്‍ വീക്കിലി ടാസ്ക്കിലും ക്യാപ്റ്റന്‍സി ടാസ്ക്കിലും എനിക്ക് അസുഖമാണെന്ന് പറഞ്ഞ് അവള്‍ക്ക് മാറി നിക്കാമല്ലോ.ഡിംപല്‍ ഒരിടത്തും മാറി നിന്നിട്ടില്ല മുന്നോട്ട് വന്നിട്ടേയുള്ളു..അവള്‍ ബെല്‍റ്റ്‌ ഇട്ടാണ് നിക്കുന്നത് എന്നിട്ട് ഞാന്‍ ബെല്‍റ്റ്‌ ഇട്ട് നടക്കുവാ വയ്യ ഞാന്‍ മത്സരിക്കുന്നില്ല എനിക്ക് പകരം വേറെ ഒരാള്‍ മത്സരിക്കൂ എന്ന് പറയാതെ ധൈര്യത്തോടെ ഞാന്‍ ചെയ്യാം എന്നെകൊണ്ട് സാധിക്കും എന്ന് പറഞ്ഞ് മറ്റുള്ളവരോടൊപ്പം ഡിംപല്‍ മത്സരിക്കുന്നില്ലേ??അതാണ് ഒരു REAL FIGHTER.

read also:നടി ശ്രീവിദ്യക്ക് കോവിഡ്; ആശങ്കയോടെ സ്റ്റാർ മാജിക് ആരാധകർ

കഴിഞ്ഞ ബോള്‍ ടാസ്ക്കില്‍ ഏറ്റവും കൂടുതല്‍ ബോള്‍ പിടിച്ചത് ഡിംപല്‍ ആണ് 2ബ്ലൂ ബോള്‍ 2ഗോള്‍ഡന്‍ ബോള്‍..അവളെക്കാള്‍ ഫിസിക്കലി ഫിറ്റ് ആയ മറ്റൊരാളും അത്രേം എടുത്തില്ല..രണ്ട് പേരുള്ള സജ്‌ന ഫിറോസും അവളെക്കാള്‍ പിന്നിലായിരുന്നു..അത് സിംപതി കൊണ്ട് നേടിയതാണോ?? ക്യാപ്റ്റന്‍സി ടാസ്ക്കില്‍ നട്ടെല്ലില്‍ മൂന്നാല് സ്‌ക്രൂവും വെച്ച്‌ ആ പെണ്ണ് ഓടിയില്ലേ അവരുടെ കൂടെ?വേദന വന്ന് കാല്‍ ഇടറിയപ്പോള്‍ അവള്‍ വീണുപോയോ?ഇല്ല വീണുപോയില്ല✌️അവള്‍ അവരോടൊപ്പം ഓടി..മറ്റൊരാളെ തനിക്ക് പകരം ഇറക്കാതെ അവള്‍ പൊരുതി.

അതാണെടോ ഗെയിം അല്ലാതെ മറ്റുള്ളവരെ ഡൈലി ചീത്ത വിളിക്കുന്നതല്ല.. ഈ പോസ്റ്റ്‌ എഴുതുന്ന എനിക്കോ അവളെ വിമര്‍ശിക്കുന്നവരിലൊ എത്ര പേര്‍ക്ക് അത് സാധിക്കും???മൂന്ന് തവണയും അവളെക്കാള്‍ ഫിസിക്കലി ഫിറ്റ് ആയവരോടൊപ്പം ഓടി കട്ടക്ക് നിന്നു..ലാസ്റ്റ് സായി വെച്ച ഫ്ലാഗില്‍ ഒരെണ്ണം ആ സ്റ്റിക്ക് മാത്രമേ ഉണ്ടായിരുന്നുള്ളു..ഡിംപല്‍ വെച്ചതെല്ലാം perfect ആയിട്ടായിരുന്നു..അപ്പോഴൊക്കെ അവള്‍ സിംപതി പറയുകയായിരുന്നോ. അവള്‍ strong ആണ്‌അതുകൊണ്ട് തന്നെയാണ് ഇന്ന് ഈ വേദിയില്‍ അവള്‍ നില്‍ക്കുന്നത്..അവളുടെ ജീവിതം കൊണ്ട് വലിയൊരു മോട്ടിവേഷന്‍ ആണ് ജനങ്ങള്‍ക്ക് നല്‍കുന്നത്.ആക്ടിങ് ഫീല്‍ഡില്‍ അല്ലാത്ത ഡിംപല്‍ അവളുടെ ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് മോട്ടിവേഷന്‍ കൊടുക്കുന്ന പോലൊരു act ചെയ്യുമ്ബോള്‍ അതിനെ സിംപതി എന്നുപറയുന്നവര്‍ ചീത്ത വിളി കേള്‍ക്കുമ്ബോള്‍ കൈ അടിക്കാറുണ്ട് എന്നത് മറ്റൊരു കാര്യം.അതുകൊണ്ട് haters കുറച്ചുകൂടി ഉച്ചത്തില്‍ കരഞ്ഞോ..അവളോടൊപ്പം ഞങ്ങളുണ്ട്..അവള്‍ ഞങ്ങള്‍ക്ക് ആവേശമാണ്..

shortlink

Related Articles

Post Your Comments


Back to top button