CinemaGeneralLatest NewsMollywoodNEWSSocial Media

പൃഥ്വിരാജിന്റെ ‘കുരുതി’ റിലീസിന് ; തീയതി പ്രഖ്യാപിച്ചു

പൃഥ്വിരാജ് തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ തീയതി പുറത്തുവിട്ടത്

പൃഥ്വിരാജിനെ നായകനാക്കി മനു വാര്യർ സംവിധാനം ചെയ്യുന്ന ചിത്രം ‘കുരുതി‘ റിലീസിനൊരുങ്ങുന്നു. മെയ് 13നാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. പൃഥ്വിരാജ് തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം പങ്കുവെച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

കൊവിഡിന്റെ രണ്ടാം വരവിനെ തരണം ചെയ്യാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ എന്നും പൃഥ്വിരാജ് പോസ്റ്റില്‍ പറയുന്നു.

https://www.facebook.com/PrithvirajSukumaran/posts/313964890096071

സാമൂഹിക-രാഷ്ട്രീയ ത്രില്ലറാകും ചിത്രമെന്നാണ് വിവരം. ‘കൊല്ലും എന്ന വാക്ക്…കാക്കും എന്ന പ്രതിജ്ഞ’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. പൃഥ്വിരാജിനൊപ്പം മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, റോഷന്‍ മാത്യു, മണികണ്ഠന്‍ ആചാരി, നവാസ് വള്ളിക്കുന്ന്, നസ്ലിന്‍, സാഗര്‍ സൂര്യ, മാമുക്കോയ, ശ്രിന്ദ എന്നിവരും ചിത്രത്തില്‍ വേഷമിടും.

അനിഷ്‌ പള്ളിയാലിന്റേതാണ് കഥ. അഖിലേഷ്‌ മോഹൻ എഡിറ്റിംഗും ഗോകുൽ ദാസ്‌ പ്രൊജക്റ്റ്‌ ഡിസൈനും നിർവഹിക്കുന്നു. ആനന്ദ്‌ രാജേന്ദ്രൻ ആണ് ചിത്രത്തിന്റെ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്‌. കോസ്റ്റ്യൂം: ഇർഷാദ്‌ ചെറുകുന്ന്, മേക്കപ്പ്:‌ അമൽ, ലൈൻ പ്രൊഡ്യൂസർ: ഹാരിസ്‌ ദേശം, സ്റ്റിൽസ്:‌ സിനാറ്റ്‌ സേവ്യർ, സൗണ്ട്‌ എഡിറ്റ്‌ ആൻഡ് ഡിസൈൻ: അരുൺ വർമ, ഓഡിയോഗ്രഫി: രാജകൃഷ്ണൻ.

shortlink

Related Articles

Post Your Comments


Back to top button