GeneralKollywoodLatest NewsNEWS

വിഷ്ണു വിശാലും ജ്വാല ഗുട്ടയും വിവാഹിതരായി

ഏപ്രിൽ 22 ന് തങ്ങൾ വിവാഹിതരാകാൻ പോകുന്ന വിവരം വിഷ്ണുവും ജ്വാലയും അറിയിച്ചത്

നടന്‍ വിഷ്ണു വിശാലിന്റെയും മുന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുടെയും വിവാഹം കഴിഞ്ഞു. രണ്ടുവര്‍ഷത്തിലേറെ നീണ്ട പ്രണയമാണ് ഇപ്പോള്‍ വിവാഹത്തിലെത്തിയത്. ഇന്നലെ നടന്ന മെഹന്തി ചടങ്ങുകളുടെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഏപ്രിൽ 22 ന് തങ്ങൾ വിവാഹിതരാകാൻ പോകുന്ന വിവരം സോഷ്യൽ മീഡിയ വഴിയാണ് വിഷ്ണുവും ജ്വാലയും അറിയിച്ചത്.

https://www.instagram.com/p/CN9xvS0jRqO/?utm_source=ig_web_copy_link

രാക്ഷസന്‍ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു തെന്നിന്ത്യയില്‍ ശ്രദ്ധ നേടുന്നത്. രാക്ഷസന്‍ തീയേറ്ററുകളില്‍ നിറഞ്ഞ കൈയടി നേടി മുന്നേറുമ്പോഴാണ് വിഷ്ണു വിശാല്‍ വിവാഹമോചിതനാകുന്നുവെന്ന വിവരം ആരാധകരെ അറിയിച്ചത്. താനും ഭാര്യ രജനി നടരാജും ഒരു വര്‍ഷത്തോളമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നുവെന്നും നിയമപരമായി ബന്ധം അവസാനിപ്പിക്കുന്നുവെന്നും വിഷ്ണു വിശാല്‍ വ്യക്തമാക്കി.

ജ്വാല ഗുട്ടയുടെയും രണ്ടാം വിവാഹമാണിത്. ജ്വാല ബാഡ്മിന്റൺ താരം ചേതൻ ആനന്ദുമായി ആറു വർഷത്തെ വിവാഹ ജീവിതത്തിനു ശേഷമാണ് പിരിഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button