CinemaGeneralLatest NewsMollywoodNEWSSocial Media

സംവിധായകന്റെ കസേരയിൽ മോഹൻലാൽ; ‘ബറോസ്‘ ലൊക്കേഷൻ ചിത്രം വൈറലാകുന്നു

മോഹൻലാൽ തന്നെയാണ് ചിത്രം പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുന്നത്

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. പ്രഖ്യാപനം മുതലേ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് ബറോസ്. സിനിമയുടെ പൂജ ചിത്രങ്ങളും ലൊക്കേഷൻ ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ മറ്റൊരു ലൊക്കേഷൻ ചിത്രമാണ് വൈറലാകുന്നത്. മോഹൻലാൽ തന്നെയാണ് ചിത്രം പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുന്നത്.

സംവിധായകന്റെ കസേരയിൽ കാലിന്മേൽ കാലുകയറ്റി ഇരുന്ന് സംവിധാനം ചെയ്യുന്ന മോഹൻലാൽ, ക്യാമറ കൊണ്ട് ദൃശ്യം പകർത്തുന്ന സന്തോഷ് ശിവൻ, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരാണ് ചിത്രത്തിൽ ഉള്ളത്. ചില അണിയറപ്രവർത്തകരേയും പുറകിലായി കാണാം.

മാർച്ച് 24നായിരുന്നു ബറോസിന്റെ ചിത്രീകരണം ആരംഭിച്ചത്. ആശിർവാദ് സിനിമാസാണ് ‘ബറോസ്’ നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹൻലാൽ സിനിമയൊരുക്കുന്നത്. പൃഥ്വിരാജും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

https://www.facebook.com/ActorMohanlal/posts/312735590219713

പാസ് വേഗ, റാഫേൽ അമാർഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയിൽ അഭിനയിക്കുന്നു. ബറോസിൽ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേൽ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. സെക്സ് ആൻഡ് ലൂസിയ, ഓൾ റോഡ്‌സ് ലീഡ്‌സ് ടു ഹെവൻ, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.

shortlink

Related Articles

Post Your Comments


Back to top button