GeneralLatest NewsMollywoodNEWSSocial Media

ഇത് ഷോ ഓഫ് അല്ല, പറ്റുന്ന പോലെ സഹായിക്കാം ; ദുരിതാശ്വാസനിധിയിലേക്ക് പണം നൽകി ഗോപി സുന്ദർ

എന്റെ ഈ പ്രവർത്തി മറ്റുള്ളവർക്കും ഒരു പ്രചോദനമാകട്ടെ എന്ന് ഗോപി സുന്ദര്‍

കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. ഇത് ‘ഷോ ഓഫ്’ അല്ല. പകരം ആവശ്യമുള്ളവരെ സഹായിക്കുന്നതിന് പ്രചോദനമാകുന്നതാണ് എന്ന് ഗോപി സുന്ദർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

‘ഇത് ഒരു ഷോ ഓഫ് അല്ല. അർഹതപ്പെട്ടവർക്ക് സഹായം നൽകുന്നതിനുള്ള ഒരു പ്രചോദനം ആകട്ടെ എന്ന് കരുതുന്നു. വല്ലാത്ത പഹയന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്നെ സ്പർശിച്ചു. എന്റെ ഈ പ്രവർത്തി മറ്റുള്ളവർക്കും ഒരു പ്രചോദനമാകട്ടെ എന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൂടുതൽ സംഭാവനകൾ എത്തട്ടെ എന്നും പ്രതീക്ഷിക്കുന്നു. നല്ല നാളെയ്ക്കായി നമുക്ക് ഒരുമിച്ച് പോരാടം. എല്ലാവരും ഒറ്റകെട്ടായി നിന്നാൽ ഒന്നും തന്നെ അസാധ്യമല്ല’, എന്ന് ഗോപി സുന്ദർ കുറിച്ചു.

https://www.instagram.com/p/CN_5bZon2Gh/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button