BollywoodGeneralLatest NewsNEWSSocial Media

തപ്സിയെ അധിക്ഷേപിച്ച് കങ്കണ ; പ്രതിഷേധവുമായി ആരാധകർ , ഒടുവിൽ ട്വീറ്റ് പിൻവലിച്ച് താരം

ഷീ മാൻ എന്നാണ് തപ്സിയെ കങ്കണ അഭിസംബോധന ചെയ്തിരിക്കുന്നത്

അഭിനയം കൊണ്ടും നിലപാടുകൾ കൊണ്ടും എന്നും വിസ്മയിപ്പിക്കുന്ന ബോളിവുഡ് താരങ്ങളാണ് കങ്കണ റണാവത്തും തപ്സി പന്നുവും. അഭിപ്രായങ്ങളിലും കാഴ്ചപ്പാടുകളിലും രണ്ടു തലത്തിൽ നിൽക്കുന്ന ഇരുവരും തമ്മിൽ വാക്പോരുകളും ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ തപ്സിയെ അധിഷേപിച്ചുകൊണ്ട് മറ്റൊരു ട്വീറ്റുമായി എത്തിയിരിക്കുകയാണ് കങ്കണ.

അർബൻ ഡിക്ഷണറി എന്ന ട്വിറ്റർ ഹാൻഡിലിലൂടെ തപ്സി പന്നുവിനെ സർ്കാസ്റ്റിക്കായി പരാമർശിച്ചു കൊണ്ടുള്ള ഒരു കുറിപ്പാണ് കങ്കണ പങ്കുവെച്ചിരിക്കുന്നത്, ഷീ മാൻ എന്നാണ് ബോളിവുഡ് സുന്ദരി സഹതാരത്തെ അഭിസംബോധന ചെയ്തിരിക്കുന്നത്.

ബോളിവുഡ് സൂപ്പർ താരമായ തപ്സി പന്നു തക്ക മറുപടികൾ നൽകുന്ന വ്യക്തിത്വമാണെന്നും ഇന്ത്യൻ സൂപ്പർ സ്റ്റാറും പദ്മശ്രീ അവാർഡ് ജോതാവുമായ കങ്കണ റണാവത്തിൻ്റെ സസ്തി കോപ്പി എന്ന് അഭിസംബോധന ചെയ്യപ്പെടുന്ന നടിയുമാണ് എന്നായിരുന്നു അർബൻ ഡിക്ഷണറിയുടെ പരാമർശം.

കൂടാതെ പപ്പു ഗ്യാങ്ങിലെ മെമ്പർ കൂടിയാണ് അവരെന്നും പോസ്റ്റിലുണ്ടായിരുന്നു. ഇത് കങ്കണ റീട്വീറ്റ് ചെയ്തുകൊണ്ട് കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. ‘ഹഹഹ ഷീമാൻ ഇന്ന് വലിയ സന്തോഷത്തിലായിരിക്കും’ എന്നാണ് കങ്കണ കുറിച്ചത്.

എന്നാൽ ഇത് തപ്സി പന്നുവിനെ അധിക്ഷേപിക്കുകയാണ് എന്നും ട്വീറ്റ് പിൻവലിക്കണമെന്നും ട്വിറ്ററിലൂടെ തപ്സിയുടെ ആരാധകരും രംഗത്തെത്തിയതോടെ സംഭവം വിവാദമായി മാറി. തുടർന്ന് കങ്കണ തന്നെ ട്വീറ്റ് പിൻവലിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button