AwardsCinemaGeneralLatest NewsNEWSOscar

93-മത് ഓസ്കർ പുരസ്‌കാരം ; മികച്ച നടന്‍ ആന്‍റണി ഹോപ്‍കിന്‍സ് , നടി ഫ്രാന്‍സസ് മക്ഡോര്‍മന്‍ഡ്

മികച്ച ചിത്രം നൊമാഡ് ലാന്‍ഡ്

തൊണ്ണൂറ്റി മൂന്നാമത് ഓസ്‌ക്കര്‍ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. മികച്ച ചിത്രം നൊമാഡ് ലാന്‍ഡ്, ഇതേ ചിത്രത്തിലൂടെ മികച്ച സംവിധായികയുള്ള പുരസ്കാരവും ചൈനീസ് സംവിധായികയായ ക്ലോയി ഷാവോ സ്വന്തമാക്കി. ചിത്രത്തിലെ ‘ഫേണ്‍’ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഫ്രാന്‍സസ് മക്ഡോര്‍മന്‍ഡ് ആണ് മികച്ച നടി. വിഖ്യാത നടന്‍ ആന്‍റണി ഹോപ്‍കിന്‍സ് 83-ാം വയസ്സില്‍ മികച്ച നടനുള്ള പുരസ്‍കാരം സ്വന്തമാക്കി എന്ന പ്രത്യേകതയുമുണ്ട്.

മികച്ച ചിത്രം- നൊമാഡ് ലാന്‍ഡ് (സംവിധാനം- ക്ലോയി ഷാവോ)

മികച്ച നടന്‍- ആന്‍റണി ഹോപ്‍കിന്‍സ് (ദി ഫാദര്‍)

മികച്ച നടി- ഫ്രാന്‍സസ് മക്ഡോര്‍മന്‍ഡ് (നൊമാഡ്‍ലാന്‍ഡ്)

മികച്ച സംവിധായിക: ക്ലോയി ഷാവോ (ചിത്രം- നൊമാഡ് ലാന്‍ഡ്)

മികച്ച സഹനടൻ: ഡാനിയേൽ കലൂയ (ചിത്രം- ജൂദാസ് ആന്‍ഡ് ദ ബ്ലാക്ക് മിസിയ)

മികച്ച അവലംബിത തിരക്കഥ- ക്രിസ്റ്റഫര്‍ ഹാംപ്റ്റണ്‍, ഫ്ളോറിയന്‍ സെല്ലര്‍ (ദി ഫാദർ)

മികച്ച തിരക്കഥ (ഒറിജിനൽ)- എമെറാള്‍ഡ് ഫെന്നല്‍ (പ്രൊമിസിങ് യങ് വുമൺ)

മികച്ച വസ്ത്രാലങ്കാരം: ആന്‍ റോത്ത് (മ റെയ്നീസ് ബ്ലാക്ക് ബോട്ടം)

മികച്ച വിദേശ ഭാഷാചിത്രം: അനതർ റൗണ്ട് (ഡെൻമാർക്ക്)

മികച്ച ശബ്ദവിന്യാസം: സൗണ്ട് ഓഫ് മെറ്റൽ

മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം: റ്റു ഡിസ്റ്റന്‍റ് സ്ട്രേഞ്ചേഴ്സ്

മികച്ച ഹ്രസ്വ ഡോക്യുമെന്‍ററി (ഷോർട്ട് സബ്ജെക്റ്റ്): കോളെറ്റ്

മികച്ച ഡോക്യുമെന്‍ററി ഫീച്ചർ: മൈ ഒക്ടോപസ് ടീച്ചർ

മികച്ച വിഷ്വൽ എഫക്ട്: ടെനെറ്റ്

മികച്ച സഹനടി- യൂൻ യോ ജുങ് (മിനാരി)

മികച്ച മേക്കപ്പ്, കേശാലങ്കാരം: സെർജിയോ ലോപസ് റിവേര, മിയ നീൽ, ജമൈക്ക വിൽസൺ (ചിത്രം- മാ റെയ്നീസ് ബ്ലാക്ക് ബോട്ടം)

മികച്ച പ്രൊഡക്ഷൻ ഡിസൈൻ: മാൻക്

മികച്ച ഛായാഗ്രഹണം: എറിക് മെസഷ്‍മിറ്റ് (മാങ്ക്)

മികച്ച ആനിമേഷൻ ചിത്രം: സോൾ

മികച്ച എഡിറ്റിങ്: മിക്കല്‍ ഇ ജി നീല്‍സണ്‍ (സൗണ്ട് ഓഫ് മെറ്റല്‍)

Well said, Frances. #Oscars pic.twitter.com/BhoVLTcEa5

 

shortlink

Related Articles

Post Your Comments


Back to top button