AwardsCinemaGeneralLatest NewsNEWSOscarWorld Cinemas

ചരിത്ര നേട്ടം ; 73-ാം വയസ്സിൽ ഓസ്‌ക്കർ നേടി നടി യോങ് യൂങ് ജുങ്ങ്

1971 ല്‍ പുറത്തിറങ്ങിയ ഫയര്‍ വുമണ്‍ എന്ന ചിത്രത്തിലൂടെയാണ് നടി ശ്രദ്ധിക്കപ്പെടുന്നത്

ഇത്തവണ  ചരിത്ര നിമിഷങ്ങൾക്കാണ് ഓസ്കാർ വേദി സാഷ്യം വഹിച്ചത്. മികച്ച നടൻ ആന്‍റണി ഹോപ്‍കിന്‍സ് , മികച്ച നടി ഫ്രാന്‍സസ് മക്ഡോര്‍മന്‍ഡ് എന്നിവർ സ്വന്തമാക്കിയപ്പോൾ ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ടത് 73-ാം വയസ്സിൽ ഓസ്‌ക്കാര്‍ പുരസ്‌കാരം നേടിയ കൊറിയൻ നടി യോങ് യൂങ് ജുങ്ങിനെ കുറിച്ചായിരുന്നു. ദക്ഷിണ കൊറിയൻ സിനിമകളിലും ടെലിവിഷന്‍ സീരീസുകളിലും അഞ്ച് പതിറ്റാണ്ടിലേറെക്കാലമായി സജീവസാന്നിധ്യമാണ് യോങ് യൂങ് ജുങ്ങ്.

1971 ല്‍ പുറത്തിറങ്ങിയ ഫയര്‍ വുമണ്‍ എന്ന ചിത്രത്തിലൂടെയാണ് നടി ശ്രദ്ധിക്കപ്പെടുന്നത്.1974 ല്‍ ദക്ഷിണകൊറിയന്‍ ഗായകനും എഴുത്തുകാരനുമായ ജോ യോങ് നാമുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് മാറി നിന്നു യോങ് യൂങ് ജുങ്ങ്. പിന്നീട് 1984 ല്‍ വിവാഹമോചനം നേടി സിനിമിയില്‍ മടങ്ങിയെത്തി. തുടർന്ന് നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.

മിനാരി എന്ന ചിത്രത്തിലെ സുഞ്ചാ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ യോങ് യൂങ് ജുങ്ങ് ഗില്‍ഡ് പുരസ്‌കാരം, ബ്രിട്ടീഷ് അക്കാദമി പുരസ്‌കാരം തുടങ്ങി ഒട്ടനവധി അംഗീകാരങ്ങള്‍ സ്വന്തമാക്കി. ഒടുവിൽ ഓസ്‌ക്കാര്‍ പുരസ്‌കാരവും നേടിയെടുത്തിരിക്കുന്നു.

മിനാരി എന്ന അമേരിക്കന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ വിദേശത്തേക്ക് പറക്കാന്‍ യോങ് യൂങ് ജുങ്ങിന രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. അഭിനയത്തോടുള്ള അഭിനിവേശം അത്രയ്ക്ക് തീവ്രമായിരുന്നു തനിക്കെന്നും അതിനാല്‍ അമേരിക്കയിലാണ് ചിത്രീകരണം എന്ന് പറഞ്ഞപ്പോള്‍ വാര്‍ധക്യസഹജമയുള്ള രോഗങ്ങളെ താന്‍ ഗൗനിച്ചില്ലെന്നും യാങ് യൂങ് ജുങ്ങ് പറയുന്നു.

ഇന്‍സെക്റ്റ് വുമണ്‍, മദര്‍, ദ ബാച്ചസ് ലേഡി, എ ഗുഡ് ലോയേഴ്‌സ് വൈഫ്, ദ ഹൗസ്‌മെയ്ഡ് തുടങ്ങിയവയാണ് യോങ് യൂങ് ജുങ്ങിന്റെ മറ്റു ശ്രദ്ധേയമായ ചിത്രങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button