GeneralKollywoodLatest NewsNEWS

നയന്‍താരയുടെ അഭിനയം ഇഷ്ടമായില്ല; ഒഴിവാക്കിയത് മലയാളത്തിന്റെ മറ്റൊരു നടിയ്ക്ക് വേണ്ടി !!

ഡയാന എന്നാണ് ആ പെണ്‍കുട്ടിയുടെ പേരെന്ന് ദേവി ശ്രീദേവി തിയേറ്റര്‍ മാനേജര്‍ എന്നോട് പറഞ്ഞു

ലേഡി സൂപ്പര്‍സ്റ്റാർ പദവി സ്വന്തമാക്കി തെന്നിന്ത്യയില്‍ തിളങ്ങുന്ന താരമാണ് നയന്‍താര. ജയറാമിന്റെ മനസിനക്കരയിലൂടെയായിരുന്നു നയൻതാര അഭിനയരംഗത്തേയ്ക്ക് എത്തുന്നത്. എന്നാല്‍ താരം എത്തേണ്ടിയിരുന്നത് തമിഴ്സിനിമ തൊട്ടീ ജയയിലൂടെയായിരുന്നുവെന്നും ഈ ചിത്രത്തിൽ നിന്നും നടിയെ മാറ്റുകയായിരുന്നുവെന്നും വെളിപ്പെടുത്തൽ. മലയാളത്തിന്റെ പ്രിയനായിക ​ഗോപികയ്ക്കുവേണ്ടി നയന്‍താരയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നുവെന്നാണ് നിര്‍മാതാവ് കലൈപുലി എസ് താനുവിന്റെ തുറന്നു പറച്ചിൽ.

നയന്‍താരയുടെ ചിത്രം ഒരു മാസികയില്‍ കണ്ടാണ് തനിക്ക് ഇഷ്ടമാകുന്നത്. ചെന്നൈയില്‍ എത്തിച്ച്‌ നയന്‍താരയെ അഭിനയിപ്പിച്ച്‌ നോക്കിയെങ്കിലും അണിയറ പ്രവര്‍ത്തകര്‍‍ക്ക് ഇഷ്ടമായില്ലെന്നാണ് അദ്ദേഹം പറയുന്നത്.

read also: ഹോമമോ ഹോമിയോയോ പൂജയോ അല്ല, സയന്‍സ് തന്നെയാണ് വേണ്ടത്, അമൃതാനന്ദമയി വാക്‌സിന്‍ സ്വീകരിച്ചതിന്നെക്കുറിച്ചു ഗോവിന്ദ് വസന്ത

”സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നതിനിടെയാണ് നയന്‍താര എന്ന പെണ്‍കുട്ടിയുടെ ചിത്രം ഞാന്‍ ഒരു മാസികയില്‍ കാണുന്നത്. ഡയാന എന്നാണ് ആ പെണ്‍കുട്ടിയുടെ പേരെന്ന് ദേവി ശ്രീദേവി തിയേറ്റര്‍ മാനേജര്‍ എന്നോട് പറഞ്ഞു. ഡയാനയെ അദ്ദേഹം നാട്ടില്‍ നിന്ന് ചെന്നൈയിലേക്ക് കൂട്ടിക്കൊണ്ടു വന്നു. കുടുംബത്തോടൊപ്പം ട്രെയിനിലാണ് ഡയാന വന്നത്.

എനിക്ക് ഡയാനയെ ഇഷ്ടമായി. എന്നാല്‍ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ആര്‍.ഡി രാജശേഖര്‍ ഗോപികയ്ക്ക് വാക്ക് നല്‍കിയിരുന്നു. ഗോപികയ്‌ക്കൊപ്പം ഫോര്‍ ദി പീപ്പിള്‍ എന്ന ചിത്രത്തില്‍ അദ്ദേഹം ജോലി ചെയ്തിട്ടുണ്ടായിരുന്നു. സംവിധായകന്‍ വി.ഇസഡ് ദൂരൈയ്ക്കും ഗോപികയെയായിരുന്നു താല്‍പര്യം. ഞാന്‍ നയന്‍താരയുടെ പേര് പറഞ്ഞപ്പോള്‍ ഒരു രംഗം ചിത്രീകരിച്ച്‌ നോക്കാമെന്ന് പറഞ്ഞു. എനിക്ക് ഡയാനയുടെ അഭിനയം ഇഷ്ടമായി. എന്നാല്‍ രാജശേഖന് അവരുടെ പ്രകടനം ഇഷ്ടമായില്ല. ഒടുവില്‍ ഗോപികയ്ക്ക് തന്നെ ആ കഥാപാത്രം ലഭിച്ചു. കാരണം ഗോപികയുമായി കരാര്‍ ചെയ്തിരുന്നു.” – താനു പറഞ്ഞു. നയന്‍താരയെ അന്ന് തന്റെ സിനിമയില്‍ കൊണ്ടുവരാതിരുന്നതില്‍ ഇന്നും തനിയ്ക്ക് വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button