GeneralLatest NewsMollywoodNEWS

തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഷ്ട്രീയത്തില്‍ നിന്നും ബിജെപിയിൽ നിന്നും മാറുമോ? മറുപടിയുമായി കൃഷ്ണകുമാര്‍

സെലിബ്രിറ്റികള്‍ തെരഞ്ഞെടുപ്പിനോട് അടുപ്പിച്ച്‌ ബിജെപിയില്‍ വന്നവരാണ്

സിനിമാ സീരിയൽ രംഗത്ത് സജീവമായ നടനാണ് കൃഷ്ണകുമാര്‍. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കൃഷ്ണകുമാര്‍ വിജയ പ്രതീക്ഷയിലാണ്. മെയ് രണ്ടിന് വോട്ടെണ്ണൽ പൂർത്തിയായി ഫലം വരുമ്പോൾ നടത്താൻ തനിക്ക് സാധിക്കും എന്ന ആത്മവിശ്വാസത്തിലാണ് കൃഷ്ണകുമാർ. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഷ്ട്രീയത്തില്‍ നിന്നും ബിജെപിയിൽ നിന്നും മാറുമോ എന്നതിനെക്കുറിച്ചു താരം തുറന്നു പറയുന്നു.

തെരഞ്ഞെടുപ്പിന്റെ ഭാഗമായി രാഷ്ട്രീയത്തിലേക്ക് എത്തിയ വ്യക്തിയല്ല എന്ന് കൃഷ്ണകുമാർ പറയുന്നു. തെരെഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷവും ബിജെപിയോടൊപ്പം തന്നെയുണ്ടാവുമെന്ന് കൃഷ്ണകുമാര്‍ വ്യക്തമാക്കി.

read also:അനൂപിനോട് ഈ നീതികേട് വേണ്ടായിരുന്നു; നടി അശ്വതി

”സിനിമയില്‍ നിന്ന് രാഷ്ട്രീയത്തില്‍ വന്നവര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ എന്റെ ഉദ്ദേശം ഇവിടെ നിന്ന് പ്രവര്‍ത്തിക്കുക എന്നതാണ്. മുന്‍പ് ബിജെപിയിലേക്ക് വന്ന സെലിബ്രിറ്റികള്‍ തെരഞ്ഞെടുപ്പിനോട് അടുപ്പിച്ച്‌ ബിജെപിയില്‍ വന്നവരാണ്, ഞാന്‍ ആദ്യമെ തന്നെ ബിജെപി പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു. ഇന്ന് കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്കും അവരെ വോട്ട് ബാങ്കായി മാത്രമാണ് പാര്‍ട്ടികള്‍ ഉപയോഗിക്കുന്നതെന്ന് മനസിലായിട്ടുണ്ട്. ഇത് തിരെഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.റിസൈന്‍ മോദി ഹാഷ് ടാഗ് ട്രെന്റിങ്ങാകുന്നതില്‍ കാര്യമില്ല. സമരങ്ങള്‍ എല്ലാം പൊളിഞ്ഞതുകൊണ്ടാണ് ഈ ഹാഷ് ടാഗ് ഇപ്പോള്‍ വരുന്നത് ”- കൃഷ്ണകുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button