BollywoodGeneralLatest NewsNEWSSocial Media

‘ചെരുപ്പു നക്കി, കങ്കണയെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന വാക്ക് ; തുറന്നടിച്ച് നടി ആലയ

നിരവധി പേര്‍ക്കെതിരെ കങ്കണ ചെരുപ്പു നക്കി എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്

വിവാദ പ്രസ്ഥാവനകളിലൂടെ എപ്പോഴും വാർത്തകളിൽ ഇടം പിടിക്കുന്ന നടിയാണ് കങ്കണ റണാവത്ത്. തന്റെ അഭിപ്രായം എവിടെയും തുറന്നു പറയാൻ മടിക്കാത്ത താരം നിരന്തരം വിമർശനങ്ങൾക്കിടയാകാറുണ്ട്. സിനിമയിൽ നിന്നും പുറത്തുനിന്നുമെല്ലാം നിരവധി പേർ കങ്കണയ്ക്ക് എതിരെ രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ ബോളിവുഡ് താരം ആലയ എഫ് കങ്കണയെ കുറിച്ച് പറഞ്ഞ പരിഹാസം നിറഞ്ഞ വാക്കാണ് ചർച്ചയാകുന്നത്.

കങ്കണയെക്കുറിച്ച് ഓര്‍മിക്കുമ്പോള്‍ ആദ്യം മനസ്സിൽ വരുന്നത് ചെരുപ്പു നക്കി എന്ന വാക്കാണ് എന്ന് ആലയ പറയുന്നു. ഒരു ചാറ്റ് ഷോയ്ക്കിടയിലാണ് ആലയ കങ്കണയെക്കുറിച്ച് തുറന്നടിച്ചത്. എന്നാല്‍ ഈ വാക്ക് അവരെക്കുറിച്ചുള്ളതല്ലെന്നാണ് ആലയ പറയുന്നത്.
ഒരുപാട് തവണ കങ്കണ ഈ വാക്ക് പറഞ്ഞുകേട്ടതു കൊണ്ടു മാത്രമാണ് ഈ വാക്ക് മനസില്‍ വരുന്നതെന്നും ചിരിയോടെ ആലയ പറഞ്ഞു.

നിരവധി പേര്‍ക്കെതിരെ കങ്കണ ചെരുപ്പു നക്കി എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്. കരണ്‍ ജോഹറിനെ പ്രതിരോധിച്ചതിന് നടി സ്വര ഭാസ്‌കറിന് എതിരെയും ഈ വാക്ക് കങ്കണ പ്രയോഗിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ജവാനി ജാനെമന്‍ എന്ന സിനിമയിലൂടെയായിരുന്നു ആലയയുടെ ബോളിവുഡ് അരങ്ങേറ്റം. ചിത്രത്തിലെ പ്രകടനത്തിന് മികച്ച പുതുമുഖ നടിക്കുള്ള പുരസ്‌കാരവും താരത്തിന് ലഭിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button