BollywoodGeneralLatest NewsNEWSSocial Media

കങ്കണയുടെ പ്രസംഗങ്ങളിൽ നിന്നും രക്ഷ നേടാൻ മറ്റൊരു വാക്സിൻ കൂടിയേ തീരൂ : നടൻ ജുനൈദ്

കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്ത വാർത്തയിൽ പ്രതികരിക്കുകയായിരുന്നു ജുനൈദ്

കങ്കണയിൽ നിന്നും അവരുടെ പ്രസംഗങ്ങളിൽ നിന്നും നമ്മെ രക്ഷിക്കാൻ മറ്റൊരു വാക്സിൻ കൂടി കണ്ടുപിടിക്കേണ്ടിയിരിക്കുന്നുവെന്ന് ബോളിവുഡ് നടൻ ജുനൈദ് ഷെയ്ഖ്. ഫേസ്ബുക്കിലൂടെയായിരുന്നു കങ്കണയ്ക്കെതിരെ പരിഹാസം നിറഞ്ഞ കുറിപ്പ്  ജുനൈദ് പങ്കുവെച്ചത്.

ബംഗാളിൽ കലാപാഹ്വാനം നടത്തിയ ട്വീറ്റിനെത്തുടർന്ന് നടിയുടെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്ത വാർത്തയിൽ പ്രതികരിക്കുകയായിരുന്നു ജുനൈദ്.

ലൈല ഓ ലൈല, സലാം കാശ്മീർ എന്നീ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ജുനൈദ്. കങ്കണയ്ക്കെതിരെ ഇതിനു മുമ്പും ജുനൈദ് രംഗത്തുവന്നിട്ടുണ്ട്.

https://www.facebook.com/junaidshaikh3107/posts/10222728486574976

shortlink

Related Articles

Post Your Comments


Back to top button