BollywoodGeneralLatest NewsNEWS

നടി ദീപിക പദുക്കോണിന്‌ കൊവിഡ് സ്ഥിരീകരിച്ചു

ദീപികയുടെ പിതാവ് പ്രകാശ്‌ പദുക്കോണിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു

മുംബൈ: ബോളിവുഡ് നടി ദീപിക പദുക്കോണിന് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ ദീപികയുടെ പിതാവ് പ്രകാശ്‌ പദുക്കോണിനെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനും കൊവിഡ് സ്ഥിരീകരിച്ചത്. ദീപികയുടെ മാതാവ് ഉജ്ജല, സഹോദരി അനിഷ എന്നിവര്‍ക്കും പോസിറ്റീവായിട്ടുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

പത്തു ദിവസം മുമ്പ് രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയതിനുശേഷം കുടുംബം ചികിത്സ തേടി. ആരോഗ്യാവസ്ഥ തൃപ്തികരമാണെന്ന് പ്രകാശിന്‍റെ അടുത്ത സുഹൃത്ത് പറഞ്ഞതായി പിറ്റിഐ റിപ്പോർട്ട് ചെയ്യുന്നു.

83, ഷാരൂഖ് ഖാന്‍ ചിത്രം പത്താന്‍ എന്നിവയാണ് ദീപികയുടെതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button