CinemaGeneralLatest NewsMollywoodNEWS

കുഞ്ചാക്കോ ബോബന്റെ ‘നായാട്ട്’ ഇനി നെറ്റ്ഫ്ലിക്സിൽ

ഏപ്രിൽ എട്ടിനായിരുന്നു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്

കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്‍ത ചിത്രമാണ് ‘നായാട്ട്’. തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടിയ ചിത്രം നെറ്റ്ഫ്ലിക്സിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നു. മെയ് ഒൻപതിനാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്നത്.

ഏപ്രിൽ എട്ടിനായിരുന്നു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. കുഞ്ചാക്കോ ബോബനും ജോജു ജോർജും നിമിഷ വിജയനും പ്രധാനവേഷങ്ങളിലെത്തിയ ചിത്രം അതിജീവനത്തിന്റെ കഥയാണ് പറഞ്ഞത്.

ജോജു ജോര്‍ജിന് കരിയര്‍ ബ്രേക്ക് നല്‍കിയ ‘ജോസഫി’ന്‍റെ തിരക്കഥാകൃത്ത് ഷാഹി കബീര്‍ ആണ് നായാട്ടിനും രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സര്‍വൈവല്‍ ത്രില്ലര്‍ ആണ് ചിത്രം. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനി, മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് എന്നീ ബാനറുകളില്‍ സംവിധായകന്‍ രഞ്ജിത്ത്, പി എം ശശിധരന്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. ‘ചാര്‍ലി’ പുറത്തിറങ്ങി ആറ് വര്‍ഷത്തിനു ശേഷമാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് പുതിയ ചിത്രവുമായി എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button