GeneralLatest NewsMollywoodNEWSSocial Media

ഞാൻ ടോമും അവൾ ജെറിയുമായിരുന്നു ; ദിയയുടെ പിറന്നാൾ ദിനത്തിൽ ആശംസയുമായി അഹാന

ഇരുവരുടെയും കുട്ടിക്കാലത്തെ മനോഹര ചിത്രവും അഹാന പങ്കുവെച്ചിട്ടുണ്ട്

സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ് കൃഷ്ണകുമാർ കുടുംബം. നാല് പെൺമക്കളിൽ രണ്ടാമത്തെ മകൾ ദിയ ഒഴികെ ബാക്കി എല്ലാവരും സിനിമയിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. എന്നാൽ ചേച്ചിയും നടിയുമായ അഹാനയ്ക്കുള്ളത് പോലെ തന്നെ ആരാധകരാണ് ദിയയ്ക്കുള്ളത്. സ്വന്തമായി തുടങ്ങിയ യൂട്യൂബ് ചാനലിലൂടെ നിരവധി വീഡിയോകളും നൃത്തങ്ങളുമായി താരം എത്താറുണ്ട്.

ഇപ്പോഴിതാ ദിയയുടെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി എത്തിയിരിക്കുകയാണ് അഹാന. സോഷ്യൽ മീഡിയയയിലൂടെ പങ്കുവെച്ച കുറിപ്പിനോടൊപ്പം ഇരുവരുടെയും കുട്ടിക്കാലത്തെ മനോഹര ചിത്രവും അഹാന പങ്കുവെച്ചിട്ടുണ്ട്.

“ഞങ്ങൾ കുട്ടികളായിരുന്നപ്പോൾ (ഈ ചിത്രത്തിലുള്ള പ്രായത്തിൽ) ഞാൻ ടോമും ദിയ ജെറിയുമായിരുന്നു എന്ന് അച്ഛനുമമ്മയും എപ്പോഴും പറയും. കാരണം, ടോം കൂട്ടത്തിൽ വലുതും വികൃതിയും ജെറി ചെറുതും ക്യൂട്ടുമായിരുന്നു. അതുകൊണ്ടുതന്നെ ടോം ആൻഡ് ജെറി കാണുമ്പോൾ എനിക്കെപ്പോഴും പരാജിതയെപ്പോലെ തോന്നും. കാരണം സ്വാഭാവികമായും എപ്പിസോഡിന്റെ അവസാനത്തിൽ ജെറി എപ്പോഴും ഓവർ സ്മാർട്ടായി ടോമിനെ മറികടക്കും. ഈ ലോകത്തിലേക്ക് വച്ചുതന്നെ, ടോം ആൻഡ് ജെറി കാണുമ്പോൾ കരഞ്ഞ ഒരേ ഒരു കുട്ടി ഞാനാകും. ജെറിക്ക് ജന്മദിനാശംസകൾ,” അഹാന കുറിക്കുന്നു.അഹാനയെ പോലെ യൂട്യൂബിലും ഏറെ സജീവമാണ് ദിയ. ഡാൻസ് വീഡിയോകളും ഇടയ്ക്ക് ദിയ പങ്കുവയ്ക്കാറുണ്ട്. എല്ലാവരും ഓസി എന്നു വിളിക്കുന്ന ദിയ ആണ് വീട്ടിലെ ഏറ്റവും വികൃതി എന്നാണ് സഹോദരിമാർ ഒറ്റസ്വരത്തിൽ പറയുന്നത്.

https://www.instagram.com/p/COeuX9hnnzF/?utm_source=ig_web_copy_link

 

shortlink

Related Articles

Post Your Comments


Back to top button