GeneralLatest NewsMollywoodNEWS

സാന്ത്വനം സീരിയലിലെ പിള്ളച്ചേട്ടൻ ഗുരുതരാവസ്ഥയിൽ; സഹായം അഭ്യർത്ഥിച്ച് പ്രേക്ഷകരുടെ സജിൻ

സാന്ത്വനം സീരിയലിലെ ശ്രദ്ധേയ കഥാപാത്രം പിള്ളച്ചേട്ടനെ അവതരിപ്പിക്കുന്ന കൈലാസ് നാഥ് ഗുരുതരാവസ്ഥയിൽ. നോൺ ആൽക്കഹോളിക്ക് ലിവർ സിറോസിസ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൈലാസിന് ചികിത്സാസഹായത്തിനു സാമ്പത്തികം ആവശ്യപ്പെട്ട് സുഹൃത്തുക്കൾ. താരത്തിന്റെ ചികിത്സയ്ക്കായി 100 രൂപ ചലഞ്ചുമായി സഹപ്രവർത്തകർ രംഗത്തുണ്ട്. കൈലാസ് നാഥിന്റെ ചികിത്സാചെലവുകള്‍ക്കായി സുമനസുകളുടെ സഹായം തേടുന്നുവെന്ന് സുഹൃത്തും നടനുമായ സജിൻ ഫേസ്ബുക്കിലൂടെ അറിയിച്ചു. സജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

Please share maximum.
പ്രിയ സുഹൃത്തുക്കളെ,
സാന്ത്വനത്തിലെ പിള്ളച്ചേട്ടൻ സുമനസുകളുടെ സഹായം തേടുന്നു.TVM SK ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന,
സാന്ത്വനം സീരിയലിലെ ശ്രദ്ധേയ കഥാപാത്രം പിള്ളച്ചേട്ടനെ അവതരിപ്പിക്കുന്ന കൈലാസ് നാഥ് ഇപ്പോൾ വളരെ ഗുരുതരാവസ്ഥയിൽ എറണാകുളം Renai Medicity ചികിത്സയിലാണ്. അദ്ദേഹത്തിന് നോൺ ആൽക്കഹോളിക്ക് ലിവർ സിറോസിസ് ആണ് . ലിവർ മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിന് ഭാരിച്ചതുക വേണ്ടി വരും.ഇന്നലെ അദ്ദേഹത്തിന് ചെറിയ രീതിയിൽ ഹാർട്ട് അറ്റാക്കും സംഭവിച്ചു. അദ്ദേഹത്തിന്റെ ചികിത്സയ്ക്കും ദിവസേനയുള്ള ആശുപത്രി ചിലവിനും ബുദ്ധിമുട്ടുകയാണ് കുടുംബം . ഇപ്പോഴത്തെ അവസ്ഥയിൽ സഹായിക്കുവാൻ കഴിവുള്ളവർ തങ്ങളാൽ ആവുന്നത് എത്ര ചെറിയ തുകയാണെങ്കിലും നൽകിയാൽ അതൊരു വലിയ സഹായമായിരിക്കും. അദ്ദേഹത്തിന്റെ അക്കൗണ്ട് നമ്പർ ചുവടെ ചേർക്കുന്നു.പ്രതീക്ഷയോടെ അഡ്മിൻ പാനൽ.
Kailasnadh
SBI TVM
Account number..6701573197-0
IFCS.SBIN0070690

shortlink

Related Articles

Post Your Comments


Back to top button