GeneralLatest NewsMollywoodNEWSSocial Media

വൈറസിനെ അപമാനിച്ചാൽ ഇഷ്ടപ്പെടാത്ത ചിലർ ഉണ്ട്, അതുകൊണ്ട് എങ്ങനെ അതിജീവിച്ചു എന്ന് പറയുന്നില്ല ; കങ്കണ

കോവിഡ് പോസിറ്റീവായതിന് പിന്നാലെ കങ്കണ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പ് വിവാദമായിരുന്നു

കോവിഡ് നെഗറ്റീവായ വിവരം പങ്കുവെച്ച് ബോളിവുഡ് നടി കങ്കണ റണൗട്ട്. ഇൻസ്റ്റഗ്രാമിലൂടെ നടി തന്നെയാണ് രോഗം ഭേദമായ കാര്യം അറിയിച്ചത്. കൊറോണ വൈറസിനെ താൻ എങ്ങനെയാണ് തോൽപ്പിച്ചത് എന്നതിനെ കുറിച്ച് ഒരുപാട് പറയാനുണ്ടെങ്കിലും അത് ‘കോവിഡ് ഫാൻ ക്ലബ്ബുകാരെ’ അവഹേളിക്കുന്നതിനാൽ ചെയ്യുന്നില്ലെന്നാണ് കങ്കണ കുറിക്കുന്നു.

‘കൊറോണ വൈറസിനെ താന‍് എങ്ങനെയാണ് തോൽപ്പിച്ചത് എന്നതിനെ കുറിച്ച് ഒരുപാട് പറയാനുണ്ടെങ്കിലും അത് ‘കോവിഡ് ഫാൻ ക്ലബ്ബുകാരെ’ അവഹേളിക്കുന്നതിനാൽ ചെയ്യുന്നില്ല ‘ കങ്കണ കുറിച്ചു.

നേരത്തെ കോവിഡ് പോസിറ്റീവായതിന് പിന്നാലെ കങ്കണ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പ് വിവാദമായിരുന്നു. കോവിഡ് ചെറിയൊരു പനി ആണെന്നായിരുന്നു നടിയുടെ പരാമർശം.എന്നാൽ സംഭവത്തെ വിവാദമായതിനെ തുടർന്ന് ഇൻസ്റ്റഗ്രാം പോസ്റ്റ് നീക്കം ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button