GeneralLatest NewsMollywoodNEWSSocial Media

സംയുക്ത വർമ്മയ്ക്ക് സർപ്രൈസ് ഒരുക്കി ആരാധകൻ ; സന്തോഷം പങ്കുവെച്ച് താരം

ആരാധകനൊരുക്കിയ സര്‍പ്രൈസ് വീഡിയോയുമായി സംയുക്ത

സത്യൻ അന്തിക്കാടിന്റെ ‘വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് സംയുക്ത വർമ്മ. പിന്നീട് നിരവധി സിനിമകളിലൂടെ അക്കാലത്തെ മുൻ നിരനായികമാരിൽ ഒരാളാകാൻ സംയുക്തക്ക് സാധിച്ചു. എന്നാൽ പിന്നീട് നടൻ ബിജുമേനോനുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് താരം വിട്ടു നിൽക്കുകയായിരുന്നു. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹം ചെയ്യുന്നത്.

സിനിമയില്‍ സജീവമായിരുന്നില്ലെങ്കിലും പൊതുപരിപാടികളിലും മറ്റ് ചടങ്ങുകളിലുമെല്ലാം സംയുക്ത വര്‍മ്മ എത്താറുണ്ട്. അടുത്തിടയിൽ ഒരു പരസ്യത്തിലും സംയുക്ത അഭിനയിച്ചിരുന്നു. ഇപ്പോഴിതാ തനിക്ക് ലഭിച്ച സര്‍പ്രൈസ് സമ്മാനത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സംയുക്ത.

ഒരു ആരാധകനൊരുക്കിയ സര്‍പ്രൈസ് വീഡിയോയാണ് സംയുക്ത തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ചിരിച്ച മുഖത്തോടെയുള്ള സംയുക്തയെ ക്യൂബുകളിലൂടെയായി കാണിക്കുകയായിരുന്നു ആരാധകന്‍. സിനിമയില്‍ സജീവമല്ലെങ്കിലും സംയുക്ത വര്‍മ്മയോടുള്ള ഇഷ്ടത്തെക്കുറിച്ച് പറഞ്ഞ് ആരാധകരെത്താറുണ്ട്.

https://www.instagram.com/p/CJidynCpiYz/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button