GeneralLatest NewsMollywoodNEWS

കേരളത്തിലെ പലസ്‌തീൻ, ഹാമസ്, ഇസ്രേയൽ ഫാൻസുകാരോട് സന്തോഷ് പണ്ഡിറ്റിന് പറയാനുള്ളത്

11 ദിവസം നീണ്ട ഇസ്രയേലും പലസ്തീൻെറ ഹമാസുമായുള്ള യുദ്ധം വെടി നിറുത്താൽ പ്രഖ്യാപിച്ചു അവസാനിപ്പിച്ചല്ലോ

സമകാലിക സംഭവങ്ങളോട് പ്രതികരിക്കുന്ന താരമാണ് സന്തോഷ് പണ്ഡിറ്റ്. സാമൂഹിക മാധ്യമങ്ങളിൽ തന്റെ നിലപാടുകളും അഭിപ്രായങ്ങളും പങ്കുവയ്ക്കുന്ന സന്തോഷ് പണ്ഡിറ്റ് പലസ്‌തീൻ, ഹാമസ്, ഇസ്രേയൽ യുദ്ധം അവസാനിപ്പിച്ചതിന്റെ പിന്നാലെ ഇവരുടെ കേരളത്തിലെ ഫാന്സുകാരോട് വീണ്ടും സഹോദരങ്ങളെ പോലെ ജീവിക്കണം എന്ന അപേക്ഷയുമായി എത്തുകയാണ്.

പോസ്റ്റ് പൂർണ്ണ രൂപം

പണ്ഡിറ്റിന്റെ inter national നിരീക്ഷണം
Yes.. ISRAEL =IS REAL..
സന്തോഷ വാർത്ത .
അങ്ങനെ 11 ദിവസം നീണ്ട ഇസ്രയേലും പലസ്തീൻെറ ഹമാസുമായുള്ള യുദ്ധം വെടി നിറുത്താൽ പ്രഖ്യാപിച്ചു അവസാനിപ്പിച്ചല്ലോ .
ഇതുവരെ പാലസ്തീന് ഔദ്യോഗിക കണക്കു പ്രകാരം 300 ഓളം പേർക്ക് ജീവൻ നഷ്ടമായി . 2000 പേർക്ക് ഗുരുതരമായ പരിക്ക് യുദ്ധത്തിൽ സംഭവിച്ചു . ഗാസയിലെ 2400 കെട്ടിടങ്ങൾ പൂർണമായോ , ഭാഗികമായോ തകർന്നു . 90 KM നീളത്തിൽ എത്രയോ കോടികൾ ഉപയോഗിച്ച് ഹമാസ് ഉണ്ടാക്കിയെടുത്ത ഒളിത്താവളം ഇസ്രായേലിന്റെ ആക്രമണത്തിൽ തകർന്നാണ് ഏറ്റവും വലിയ തിരിച്ചടി ആയത് .

read also: മോഹൻലാലിനെ കുറിച്ച് അശ്ലീല കമന്റിട്ട യുവാവിനെ ‘എയറിൽ’ കയറ്റി സീനത്ത്
Israel രാജ്യത്തിനും കുറെ നഷ്ടങ്ങൾ ഉണ്ടായി . Palasthene Hamas അവരുടെ കൈവശമുള്ള മുഴുവൻ റോക്കറ്റും ഉപയോഗിച്ച് . അവർ തൊടുത്തു വിട്ട 4,000 rockets ഭൂരിഭാഗവും Iron Dom ആകാശത്തു വെച്ച് തന്നെ നശിപ്പിച്ചെങ്കിലും ചിലതെല്ലാം അവരുടെ രാജ്യത്തു പതിച്ചു . ഇത് കാരണം മലയാളിയായ സൗമ്യ ജി അടക്കം ഇസ്രായേലിനു 12 പേരുടെ ജീവൻ നഷ്ടമായി . 90 പേർക്ക് ആക്രമണങ്ങളിൽ പരിക്ക് പറ്റിയിരുന്നു .
ആക്രമണങ്ങൾ അവസാനിപ്പിക്കുവാനും സമാധാനം നിലനിർത്തുവാനും ഇന്ത്യ , അമേരിക്ക , ഈജിപ്റ്റിൻ ഭരണാധികാരികളും , UN ശ്രമിച്ചതിന്റെ ഫലം ആണിത് . ഇനിയെങ്കിലും ഹമാസ് മറ്റു രാജ്യങ്ങളിൽ നിന്നും ചാരിറ്റിയുടെയും , പലസ്തീന്റെ വികസനത്തിന് എന്നും പറഞ്ഞു വാങ്ങുന്ന പണം റോക്കറ്റ് ഉണ്ടാക്കി കളിക്കാതെ പലസ്തീനെ വികസനത്തിനായി ചിലവാകും എന്ന് കരുതാം .
യുദ്ധം നിറുത്തിയ രണ്ടു രാജ്യങ്ങൾക്കും നന്ദി .
(വാൽകഷ്ണം .. അവരുടെ യുദ്ധം അവസാനിച്ച നിലക്ക് , കേരളത്തിലെ Palasthene and Hamas fans, Israel Fans എല്ലാം ഉടനെ പിരിഞ്ഞു പോകണം എന്നും , വീണ്ടും സഹോദരങ്ങളെ പോലെ ജീവിക്കണം എന്ന് അപേക്ഷ .)
Pl comment by Santhosh Pandit (എടുക്കുമ്പോൾ ഒന്ന് , തൊടുക്കുമ്പോൾ നൂറു , തറക്കുമ്പോൾ ആയിരം …B+ blood group and B+ attitude.. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

shortlink

Related Articles

Post Your Comments


Back to top button