GeneralLatest NewsMollywoodNEWS

വീട്ടുകാർ എതിർത്തതോടെ ഉമയുമായി ഒളിച്ചോടി, ഗതികേട്ടപ്പോൾ കേബിള്‍ ടിവി നടത്തി, ദുരിതജീവിതത്തെക്കുറിച്ചു നടൻ റിയാസ്ഖാൻ

ആ സമയത്തും ഉമ ഒരു പരാതികളും ഇല്ലാതെ എന്റെ കൂടെ വളരെ സന്തോഷത്തോടെ ജീവിച്ചു.

വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് റിയാസ്ഖാൻ. ബാലേട്ടൻ എന്ന മോഹൻലാൽ ചിത്രത്തിലെ വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധനേടിയ റിയാസ്ഖാൻ തന്റെ ജീവിതത്തെക്കുറിച്ചു തുറന്നു പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുന്നു.

തമിഴിലെ പ്രശസ്ത നടി ഉമയാണ് റിയാസിന്റെ ഭാര്യ. തന്റെ സഹോദരിയുടെ സുഹൃത്തായ ഉമയുമായി പ്രണയത്തിൽ ആയത് വീട്ടുകാർ അംഗീകരിച്ചില്ല. ഈ ബന്ധം എതിർത്തതിനെ തുടർന്ന് ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. അത് തന്നെയാണ് ജീവിതത്തിലെ ഏറ്റവും രസകരമായ സംഭവമെന്നും യൂടൂബ് ചാനലിലൂടെ പങ്കുവച്ചു.

”ഒളിച്ചോടിയതാണ് ഏറെ രസകരണം.. വീട്ടിൽ നിന്നും മതിൽ ചാടിയോ അല്ലെങ്കിൽ രാത്രിയോ ഒന്നുമല്ല പോയത്. അതും രാവിലെ. കടയിൽ കാസറ്റ് കൊടുക്കാനെന്നു വീട്ടുകാരോട് പറഞ്ഞാണ് പുറത്തു വന്നത്. പക്ഷേ അത് ഒരു ഒളിച്ചോട്ടമായിരുന്നു എന്ന് പിന്നീടാണ് വീട്ടുകാർക്ക് മനസിലായത്. എന്നാൽ അതിനു ശേഷമുള്ള ഞങ്ങളുടെ ജീവിതം ഒരു തുടക്കക്കാർ എന്ന നിലയിൽ ഒരുപാട് കഷ്ടാപാടുകൾ നിറഞ്ഞതായിരുന്നു.

read also: പ്രഭാസിനെ കണ്ടിട്ട് പോലുമില്ല ; ‘മിഷൻ ഇംപോസിബിൾ ഏഴാം ഭാഗത്തിൽ’ നടൻ ഉണ്ടെന്ന വാർത്ത തെറ്റെന്ന് ഹോളിവുഡ് സംവിധായകൻ

ഞങ്ങൾക്ക് ആ സമയത്ത് ജോലി ഇല്ലായിരുന്നു. പുതിയതായി സിനിമയോ ഷോകളോ രണ്ടാൾക്കും ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ ജീവിതം ഒരുപാട് ദുരിതങ്ങൾ നിറഞ്ഞതായിരുന്നു, ആകെ ഗതികേട്ടപ്പോൾ ഞാൻ ഒരു ഒരു കേബിള്‍ ടിവി നടത്തി. അതിൽ നിന്നുള്ള തുച്ഛമായ പൈസയിലാണ് ജീവിച്ചത്. പക്ഷെ ആ സമയത്തും ഉമ ഒരു പരാതികളും ഇല്ലാതെ എന്റെ കൂടെ വളരെ സന്തോഷത്തോടെ ജീവിച്ചു.. ഒരിക്കല്‍ താൻ പോണ്ടി ബസാറിൽ നിന്നും മുന്നൂറ് രൂപയ്ക്ക് ചുവപ്പ് നിറമുള്ള ചുരിദാര്‍ വാങ്ങി ഉമക്ക് കൊടുത്തിരുന്നു സമ്മാനമായി അത് അവൾക്ക് അന്ന് ഒരുപാട് സന്തോഷമായെന്നും” റിയാസ് പറയുന്നു.

ദാരിദ്ര്യം അറിഞ്ഞതുകൊണ്ട് ഇപ്പോൾ ഏത് സാഹചര്യത്തിലും പൊരുത്തപ്പെടാൻ ഞങ്ങൾക്ക് സാധിക്കുന്നുണ്ട്. പിന്നീട് വീട്ടുകാരൊക്കെ സഹകരിക്കാൻ തുടങ്ങി ഞങ്ങൾക്ക് അവസരങ്ങൾ ലഭിച്ചു തുടങ്ങിയപ്പോൾ കഷ്ട്ടപാടുകൾ എല്ലാം പതിയെ മാറിയെന്നും, ഇപ്പോഴും കാശിന്റെ വില അറിഞ്ഞു തന്നെയാണ് ജീവിക്കുന്നതെന്നും ഇരുവരും തങ്ങളുടെ യുട്യൂബ് ചാനൽ വഴി പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button