CinemaGeneralLatest NewsMollywoodNEWSSocial Media

‘ഓപ്പറേഷൻ ജാവ’ക്ക് കയ്യടിച്ച് മമ്മൂട്ടി ; സന്തോഷം പങ്കുവെച്ച് നടൻ ലുക്മാൻ

ജാവ എന്ന് ടൈപ്പ് ചെയ്ത് കയ്യടിക്കുന്ന ഇമോജിയുള്ള സന്ദേശമാണ് മമ്മുട്ടി അയച്ചത്

ബാലു വർഗീസ്, ലുക്മാൻ ലുക്കു, വിനായകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ തരുൺ മൂർത്തി എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ഓപ്പറേഷൻ ജാവ’. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് നടൻ മമ്മൂട്ടിയും രംഗത്തെത്തിയിരിക്കുകയാണ്.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളിൽ ഒരാളായ ലുക്മാന് വാട്‌സ്ആപ്പ് സന്ദേശത്തിലൂടെയാണ് മമ്മുട്ടി അഭിനന്ദനമറിയിച്ചത്. ജാവ എന്ന് ടൈപ്പ് ചെയ്ത് കയ്യടിക്കുന്ന ഇമോജിയുള്ള സന്ദേശമാണ് മമ്മുട്ടി അയച്ചത്. ‘മെയ്ഡ് മൈ ഡേ’ എന്നെഴുതി ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ലുക്മാൻ തന്നെയാണ് വിവരം പങ്കുവെച്ചത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ചിത്രം സീ 5ലൂടെ സ്ട്രീം ചെയ്യാൻ ആരംഭിച്ചത്. കേരളത്തിലും തമിഴ്‌നാട്ടിലും നടന്ന സുപ്രധാനമായ പല സൈബര്‍ കേസുകളെയും അടിസ്ഥാനമാക്കിയാണ് ഓപ്പറേഷന്‍ ജാവ ഒരുക്കിയിരിക്കുന്നത്. തരുണ്‍ മൂര്‍ത്തി തന്നെ തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, അലക്സാണ്ടര്‍ പ്രശാന്ത്, വിനീത കോശി, വിനായകന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഫൈസ് സിദ്ദിഖ് ആയിരുന്നു ഛായാഗ്രഹണം. ജേക്സ് ബിജോയ് സംഗീതവും.

shortlink

Related Articles

Post Your Comments


Back to top button