CinemaGeneralLatest NewsMollywoodNEWSSocial Media

ടൊവിനോയുടെ ‘കള’ കണ്ടിരിക്കണം ; മുരളി ഗോപി

ഫിലിം മേക്കിങ്ങ് എന്ന കലയ്ക്ക് ഈ ചിത്രം ഒരു ട്രിബ്യുട്ട് തന്നെയാണ് എന്ന് മുരളി ഗോപി

ടൊവിനോ തോമസ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ‘കള’. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ് ലീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി.എസ് ഒരുക്കിയ മൂന്നാമത്തെ ചിത്രമാണ് ‘കള’. ഒടിടിയില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. നിര്‍ബന്ധമായും കാണേണ്ട സിനിമ തന്നെയാണ് കള എന്ന് മുരളി തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു.

‘രോഹിത് വി എസ്സും യദു പുഷ്പാകരനും ചേര്‍ന്ന് എഴുതി രോഹിത് സംവിധാനം ചെയ്ത കള കഴിഞ്ഞ ദിവസം കണ്ടു. മികച്ച രീതിയില്‍ തന്നെ ചിത്രം ഒരുക്കിയിരിക്കുന്നു. ഫിലിം മേക്കിങ്ങ് എന്ന കലയ്ക്ക് ഈ ചിത്രം ഒരു ട്രിബ്യുട്ട് തന്നെയാണ്. രോഹിത്തിനും യദുവിനും ടൊവിനോയ്ക്കും ദിവ്യ പിള്ളയ്ക്കും സുമേഷ് മൂറിനും ലാല്‍ സാറിനും മറ്റു അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍. നിര്‍ബന്ധമായും കാണേണ്ട സിനിമ തന്നെയാണ്’, മുരളി ഗോപി പറഞ്ഞു.

ടൊവിനോ തോമസിനൊപ്പം ലാല്‍,ദിവ്യ പിള്ള, ആരിഷ്, 18ാം പടി താരം മൂര്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.യദു പുഷ്പകരനും, രോഹിത് വി.എസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഡ്വഞ്ചേഴ്‌സ് കമ്പനിയുടെ ബാനറില്‍ ജൂവിസ് പ്രൊഡക്ഷന്‍സ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും,നേവിസ് സേവ്യറും ചേര്‍ന്ന് നിര്‍മ്മിക്കുന്നു. സഹ നിര്‍മ്മാതാക്കള്‍ ടൊവിനോ തോമസ്, രോഹിത് വി എസ്, അഖില്‍ ജോര്‍ജ്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്, എഡിറ്റര്‍ ചമന്‍ ചാക്കോ, ശബ്ദസംവിധാനം ഡോണ്‍ വിന്‍സെന്റ്, പ്രൊഡക്ഷന്‍ ഡിസൈന്‍ ജ്യോതിഷ് ശങ്കര്‍, കോസ്റ്റ്യൂം സമീറ സനീഷ്, മേക്കപ്പ് ആര്‍ ജി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജയകൃഷ്ണ,ആക്ഷന്‍ കൊറിയോഗ്രഫി ഭാസിദ് അല്‍ ഗാസ്സലി, ഇര്‍ഫാന്‍ അമീര്‍, സ്റ്റണ്ട് ഫോണിക്‌സ് പ്രഭു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍. പി.ആര്‍.ഒ. മഞ്ജു ഗോപിനാഥ്.

shortlink

Related Articles

Post Your Comments


Back to top button