CinemaGeneralKeralaLatest NewsNEWS

ബജറ്റിൽ ഇത്തവണ കലാകാരന്മാർക് വേണ്ടി ഒന്നും കണ്ടില്ല: സർക്കാരിനെതിരെ സന്തോഷ് കീഴാറ്റൂർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ കലാ സാംസ്‌കാരിക മേഖലയെ അവഗണിച്ചെന്ന് നടൻ സന്തോഷ് കീഴാറ്റൂർ. തോമസ് ഐസക്കിന്റെ ബജറ്റിൽ ചെറുതായി കലാകാരന്മാർക്ക് വേണ്ടി മാറ്റിവെച്ചിരുന്നു. അതേ സർക്കാർ ആയിട്ടും ഇത്തവണത്തെ ബജറ്റിൽ അവർക്ക് വേണ്ടി ഒന്നും കണ്ടില്ലെന്ന് സന്തോഷ് കീഴാറ്റൂർ പറഞ്ഞു. പ്രമുഖ ടിവി ചാനലിൽ സംസാരിക്കവെയാണ് അദ്ദേഹം ആശങ്ക പങ്കുവെച്ചത്.

‘കഴിഞ്ഞ നാലു വർഷമായി സ്റ്റേജ് കലാകാരൻമാർ പട്ടിണിയാണ്. അതിനാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇപ്പോൾ കൊടുക്കുന്നത് പോര. ഇതിലും കൂടുതൽ കൊടുക്കാൻ സർക്കാരിനോട് നമുക്ക് എല്ലാവർക്കും ചേർന്നുകൊണ്ട് ആവശ്യപ്പെടാം’. സന്തോഷ് കീഴാറ്റൂർ പറഞ്ഞു.

Read Also:- ബഡ്ജറ്റ് പ്രഖ്യാപനത്തിൽ അവർ എന്നും ശ്രദ്ധിക്കപ്പെടാതെ പോകുന്നു: രമേശ് പിഷാരടി

നേരത്തെ സ്റ്റേജ് കലാകാരന്മാർക്ക് വേണ്ടി കഴിയുന്ന സഹായങ്ങൾ ചെയ്യണമെന്ന് രമേശ് പിഷാരടിയും ആവശ്യപ്പെട്ടിരുന്നു. താൻ വേദികളിൽ നിന്ന് വളർന്ന് വന്നൊരാളാണെന്നും 2018ലെ വെള്ളപ്പൊക്കം മുതൽ വേദികളിൽ പരിപാടി അവതരിപ്പിക്കുന്ന ഒരുപാട് കലാകാരന്മാരുടെ അവസ്ഥ വളരെ കഷ്ടമാണെന്നും പിഷാരടി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button