GeneralLatest NewsMollywoodNEWSSocial Media

ജീവിതത്തിൽ പഠിക്കാൻ കഴിയുന്നതൊക്കെ പഠിക്കുക ; കനിഹ

ലോക്ക് ഡൗണ്‍ കാലത്ത് വീട്ടിലിരിപ്പിന്റെ വിരസകതയകറ്റാൻ ഗിത്താര്‍ പഠിക്കുകയാണ് കനിഹ

ചെന്നൈ : പഴശ്ശിരാജ, ഭാഗ്യദേവത, സ്പിരിറ്റ്, മാമാങ്കം തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് കനിഹ. മോഡലും നടിയുമൊക്കെയായ താരം സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. 2002ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ഫൈവ് സ്റ്റാറിലൂടെയാണ് കനിഹ അഭിനയം തുടങ്ങിയത്. തുടർന്ന് താരം ഇതുവരെ മുപ്പതിലേറെ സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. തമിഴിലും തെലുങ്കിലും മലയാളത്തിലും ശ്രദ്ധേയമായ വേഷങ്ങളില്‍ തിളങ്ങിയ അപൂര്‍വ്വം നടികളിലൊരാൾ കൂടിയാണ് കനിഹ.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ കനിഹ പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് വീട്ടിലിരിപ്പിന്റെ വിരസകതയകറ്റാൻ ഗിത്താര്‍ പഠിക്കുകയാണ് കനിഹ. ജീവിതത്തില്‍ പഠിക്കാൻ കഴിയുന്നതൊക്കെ പഠിക്കണമെന്നും കനിഹ വീഡിയോയ്‌ക്കൊപ്പം കുറിക്കുന്നു.

https://www.instagram.com/p/CPuSiZuD8Zs/?utm_source=ig_web_copy_link

സുരേഷ് ഗോപി നായകനായെത്തുന്ന ‘പാപ്പൻ’ എന്ന ചിത്രത്തിലാണ് കനിഹ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ. ഡേവിഡ് കാച്ചപ്പിള്ളി നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ആർ.ജെ.ഷാനാണ്. ആശ ശരത്,  ചന്ദുനാഥ്‌, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

shortlink

Related Articles

Post Your Comments


Back to top button