GeneralLatest NewsMollywoodNEWSSocial Media

ബാഗ് പായ്ക്ക് ചെയ്ത് ഒറ്റ പോക്കായിരുന്നു : ഓർമ്മകളുമായി പേർളി

നെല്ലിയാമ്പതിയിലെ കാടുകളിൽ ആദിവാസി കുട്ടികളോടൊപ്പം കളിക്കുന്നതും അവിടത്തെ കുടുംബങ്ങൾക്കൊപ്പം സമയം ചിലവഴിക്കുന്ന ചിത്രങ്ങളുമാണ് പേളി പങ്കുവെച്ചിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് പേളി മാണി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പേളി തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ യാത്രകളെ ഇഷ്ടപ്പെടുന്ന പേളി തന്റെ പഴയ യാത്രയുടെ ഓർമ്മകൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ്. കോവിഡ് മൂലം യാത്രകൾ നഷ്ടമായതിന്റെ ദുഃഖത്തോടെയാണ് പേളിയുടെ പുതിയ കുറിപ്പ്.

‘ഞാൻ എന്റെ ബാഗ് പായ്ക്ക് ചെയ്ത് യാത്ര പോയ ദിവസങ്ങളിലേക്കൊരു ത്രോബാക്ക്’ എന്ന അടിക്കുറിപ്പോടെ പഴയ യാത്രയിൽ നിന്നുള്ള ചില ചിത്രങ്ങളാണ് പേളി പങ്കുവെച്ചിരിക്കുന്നത്. നെല്ലിയാമ്പതിയിലെ കാടുകളിൽ ആദിവാസി കുട്ടികളോടൊപ്പം കളിക്കുന്നതും അവിടത്തെ കുടുംബങ്ങൾക്കൊപ്പം സമയം ചിലവഴിക്കുന്നതും ജീപ്പിനു മുകളിൽ കേറിയിരുന്ന് എടുത്ത ചിത്രങ്ങളുമാണ് പേളി പങ്കുവച്ചിരിക്കുന്നത്.

https://www.instagram.com/p/CPxfqwnne21/?utm_source=ig_web_copy_link

 

shortlink

Related Articles

Post Your Comments


Back to top button