CinemaGeneralMollywoodNEWS

‘ഡബ്ലുസിസി’യില്‍ അംഗമായില്ലേ?: സംവൃതയുടെ മറുപടി ഇങ്ങനെ!

എനിക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത്  പറയാന്‍ അമ്മ എന്ന സംഘടനയുണ്ടല്ലോ

മലയാള സിനിമയില്‍ നിരവധി ഹിറ്റ് സിനിമകളില്‍ നായികയായി അഭിനയിച്ച നടിയാണ് സംവൃത സുനില്‍. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ജയറാം തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ നായികയായി അഭിനയിച്ച സംവൃത പുതു തലമുറയില്‍പ്പെട്ട ഫഹദ് ഉള്‍പ്പെടെയുള്ളവരുടെയും ഹീറോയിനായി അഭിനയിച്ചിരുന്നു. ബിജു മേനോന്റെ നായികയായി വീണ്ടും സിനിമയില്‍ തിരിച്ചെത്തിയ സംവൃത സുനില്‍ ‘ഡബ്ലുസിസി’ എന്ന സംഘടനയില്‍ അംഗമായില്ലേ? എന്ന ചോദ്യത്തിന് ഒരു അഭിമുഖ പരിപാടിയില്‍ കൃത്യമായ ഉത്തരം നല്‍കുകയാണ്.

“നിലവില്‍ ഞാന്‍ അമ്മയില്‍ മെമ്പര്‍ ആണ്. ഡബ്ല്യുസിസിയില്‍ ചേര്‍ന്നിട്ടില്ല. എനിക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത്  പറയാന്‍ അമ്മ എന്ന സംഘടനയുണ്ടല്ലോ. അത് കൊണ്ട് മറ്റൊരു സംഘടനയും എനിക്ക് ആവശ്യമില്ല എന്ന് തോന്നുന്നു. വിവാഹ ശേഷം ഞാന്‍ സിനിമയില്‍ നിന്ന് ഇടവേള എടുത്തെങ്കിലും വിവാഹ ജീവിതത്തിനു ശേഷമുള്ള ലൈഫ് ഞാന്‍ നന്നായി എന്‍ജോയ് ചെയ്യുന്നുണ്ടായിരുന്നു. ഒരു വീട് കണ്ട്രോള്‍ ചെയ്യുക എന്നൊക്കെ പറഞ്ഞാല്‍ എനിക്ക് വളരെ ത്രില്‍ ആയ കാര്യമാണ്. പൂര്‍ണമായും ഞാന്‍ അമേരിക്കന്‍ ജീവിതം ആസ്വദിക്കുന്നുണ്ടായിരുന്നു. സിനിമയില്‍ നല്ലൊരു അവസരം വന്നപ്പോള്‍ വീണ്ടും തിരിച്ചു വന്നു എന്ന് മാത്രം”, സംവൃത പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button