CinemaGeneralMollywoodNEWS

പഠിക്കുന്ന സമയത്ത് പ്രണയം തോന്നിയ നടനെക്കുറിച്ച് അഹാന കൃഷ്ണകുമാര്‍

ഒരു നായകനോട് ആദ്യമായി ക്രഷ് തോന്നിയിട്ടുണ്ടെങ്കില്‍ അത് ബോയ്സിലെ സിദ്ധാര്‍ഥിനോടാണ്

മലയാളത്തില്‍ താന്‍ ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ള സിനിമയെക്കുറിച്ചും സ്കൂള്‍ കാലഘട്ടത്തില്‍ ആരാധന തോന്നിയ നായക നടനെക്കുറിച്ചും മനസ്സ് തുറക്കുകയാണ് അഹാന കൃഷ്ണകുമാര്‍. രാജസേനന്‍ സംവിധാനം ചെയ്ത ‘ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്ക’മാണ് ഏറ്റവും കൂടുതല്‍ കണ്ട മലയാള സിനിമയെന്നും, മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ‘ബോയ്സ്’ എന്ന സിനിമ കണ്ടു അതിലെ നായകന്‍ സിദ്ധാര്‍ഥിനോട് വലിയ ആരാധന തോന്നിയിരുന്നുവെന്നും അഹാന കൃഷ്ണകുമാര്‍ ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ തുറന്നു പറയുന്നു.

‘മലയാളത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ കണ്ട സിനിമയാണ് ‘ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം’. അതിലെ ഹ്യൂമര്‍ എന്ത് രസമാണ്. ഞാന്‍ മുപ്പതോളം തവണ കണ്ട സിനിമയാണ്. ഇപ്പോഴും ടിവിയില്‍ വന്നാല്‍ കാണാന്‍ ഇഷ്ടമുള്ള സിനിമ. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ‘ബോയ്സ്’ എന്ന സിനിമ കണ്ടു അതിലെ സിദ്ധാര്‍ഥ് എന്ന നടനോട് വല്ലാത്ത ആരാധന തോന്നിയിരുന്നു. ‘ബോയ്സ്’ എന്ന സിനിമയിലെ ഗാനങ്ങളും അന്ന് മനസ്സില്‍ കയറിപ്പറ്റി. ഒരു നായകനോട് ആദ്യമായി ക്രഷ് തോന്നിയിട്ടുണ്ടെങ്കില്‍ അത് ബോയ്സിലെ സിദ്ധാര്‍ഥിനോടാണ്. അന്ന് എത്ര പ്രാവശ്യം ആ ഫിലിം കണ്ടുവെന്നു യാതൊരു പിടിയുമില്ല. ‘എനിക്കൊരു ഗേള്‍ ഫ്രണ്ട് വേണമെടാ’ എന്ന ഗാനമൊക്കെ അന്നത്തെ ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളില്‍ ഒന്നായിരുന്നു’.

shortlink

Related Articles

Post Your Comments


Back to top button