GeneralLatest NewsMollywoodNEWSSocial Media

വീഡിയോയിൽ അമിതാഭ് ബച്ചനെ കണ്ടപ്പോൾ ഞെട്ടിപ്പോയി, ആദ്യം വിളിച്ചത് അഭിഷേക് ബച്ചനെ : പ്രിയദർശൻ

അമിതാഭ് ബച്ചന്റെ അപരനെ കണ്ട് ഞെട്ടി പ്രിയദർശൻ

അമിതാഭ് ബച്ചന്റെ അപരനെ കണ്ട് സത്യാവസ്ഥ അറിയാൻ മകൻ അഭിഷേക് ബച്ചനെ വരെ വിളിച്ച് അന്വേഷിച്ചുവെന്ന് സംവിധായകൻ പ്രിയദർശൻ. ശശികാന്ത് പെധ്വാൾ എന്നയാളാണ് അമിതാഭ് ബച്ചനെ അനുകരിച്ച് പ്രിയദർശനെ വരെ ഞെട്ടിച്ചിരിക്കുന്നത്. വീഡിയോ കണ്ട ഉടൻ താൻ അഭിഷേകിനെ വിളിക്കുകയായിരുന്നുവെന്ന് പ്രിയദർശൻ പറയുന്നു. സോഷ്യൽ മീഡിയയിലൂടെയാണ്‌ അദ്ദേഹം രസകരമായ ഇക്കാര്യം അറിയിച്ചത്.

‘അവിശ്വസനീയം! അതിശയം! അമിതാഭ് ബച്ചന്റെ അപരനായ ശശികാന്ത് പെധ്വാൾ ആണിത്. സത്യമാണോ എന്നറിയാന്‍ അഭിഷേകിനെ വിളിച്ചപ്പോള്‍ സത്യം തന്നെ എന്ന് പറഞ്ഞു.’–ശശികാന്തിന്റെ വീഡിയോ പങ്കുവച്ച് പ്രിയദർശൻ കുറിച്ചു.

ബച്ചനെ അനുകരിച്ച് ടിക്ടോക്കിലൂടെ വൈറലായ താരമാണ് ശശികാന്ത്. അൻപതുകാരനായ അദ്ദേഹം പൂനൈ സ്വദേശിയാണ്. ശശികാന്ത് പെധ്വാളിനെ കണ്ടാൽ ഒറ്റനോട്ടത്തിൽ ബച്ചനാണെന്നേ പറയൂ. മേക്കോവറിൽ മാത്രമല്ല അദ്ദേഹത്തിന്റെ ശരീരചലനങ്ങളിൽ പോലും അതീവ സാമ്യം. ബച്ചന്റെ അതേ ഹെയർസ്റ്റൈലും താടിയുമാണ് ശശികാന്തിനെ വേറിട്ടുനിർത്തുന്നത്. ഈ പ്രത്യേകതകൾ തന്നെയാണ് പ്രിയദർശനയേയും ഞെട്ടിച്ചത്.

shortlink

Related Articles

Post Your Comments


Back to top button