GeneralLatest NewsMollywoodNEWSSocial Media

മോളിവുഡിലെ ആദ്യത്തെ ഹിറ്റ് മേക്കർ: കുഞ്ചാക്കോയുടെ ഓർമദിനത്തിൽ കുറിപ്പുമായി ചാക്കോച്ചൻ

ഉദയായുടെ പരമ്പരയിൽ ആയതിൽ താൻ അഭിമാനിക്കുന്നു എന്ന് കുഞ്ചാക്കോ ബോബൻ

മലയാളത്തിലെ ആദ്യ ചലച്ചിത്ര സ്റ്റുഡിയോയായ ഉദയാ സ്റ്റുഡിയോയുടെ സ്ഥാപകനും ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ കുഞ്ചാക്കോയുടെ ഓർമ്മ ദിനത്തിൽ കുറിപ്പുമായി കൊച്ചുമകനും നടനുമായ കുഞ്ചാക്കോ ബോബൻ. നിരവധി പ്രതിഭകളെ പരിചയപ്പെടുത്തിയ ഉദയായുടെ പരമ്പരയിൽ ആയതിൽ താൻ അഭിമാനിക്കുന്നു എന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിനോടൊപ്പം മുത്തച്ഛന്റെ ചിത്രവും താരം പങ്കുവെച്ചു.

‘ഇതിഹാസത്തെ അനുസ്മരിക്കുന്നു, ധീരനായ ദീർഘവീക്ഷണമുള്ള, കലയെ സ്നേഹിക്കുകയും മലയാള സിനിമാ വ്യവസായത്തിന് സ്വന്തം നാട്ടിൽ അഭിവൃദ്ധിപ്രാപിക്കാൻ അടിത്തറപാകിയ പ്രതിഭ. മോളിവുഡിലെ ആദ്യത്തെ ഹിറ്റ് മേക്കർ, നിരവധി ഇതിഹാസങ്ങളെ മലയാള സിനിമാ ലോകത്തിന് പരിചയപ്പെടുത്തി. ഉദയ ലെഗസിയുടെ ഫ്ലാഗ്ഷിപ്പ് ഉയർത്തുന്നതിൽ അഭിമാനിക്കുന്നു, ദൈവാനുഗ്രഹവും നിങ്ങളുടെ അനുഗ്രഹങ്ങളും കൊണ്ട് കൂടുതൽ കാലാതീതമായ നിരവധി സിനിമകൾക്ക് അവസരമൊരുക്കാൻ എനിക്ക് സാധിക്കട്ടെ’- കുഞ്ചാക്കോ ബോബൻ കുറിച്ചു.

https://www.facebook.com/KunchackoBoban/posts/1974378339381294

വെള്ളിനക്ഷത്രം എന്ന സിനിമയിലൂടെയാണ് കുഞ്ചാക്കോ സിനിമ നിർമ്മാണ മേഖലയിലേക്ക് വരുന്നത്. തുടർന്ന് ജീവിതനൗക ഉൾപ്പടെ നിരവധി ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു. 1960ൽ ഉമ്മ എന്ന സിനിമയാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. കണ്ണപ്പനുണ്ണിയാണ് അവസാനമായി നിർമ്മിച്ചത്.

shortlink

Related Articles

Post Your Comments


Back to top button