CinemaGeneralLatest NewsNEWS

അഭിനയത്തിൽ നിന്നു ഞാൻ കുറച്ചു കാലം വിട്ടു നിന്നപ്പോഴേക്കും സിനിമ ലോകമാകെ ആ ധാരണ പരന്നു: ഗൗതമി

ചെന്നൈ: അയലത്തെ അദ്ദേഹം, ധ്രുവം, ഹിസ് ഹൈനസ് അബ്ദുള്ള, സുകൃതം, ആയിരം നാവുള്ള അനന്തൻ തുടങ്ങി ഒരുപിടി മികച്ച സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് ഗൗതമി. ഒരുകാലത്ത് സിനിമയിൽ നിന്ന് വിട്ടു നിന്ന താരം വീണ്ടും സിനിമയിൽ സജീവമാണ്. താൻ കുറച്ചു കാലത്തേക്ക് സിനിമയിൽ നിന്നും വിട്ടു നിന്നതാണെങ്കിലും ഇനി അഭിനയിക്കില്ലെന്ന ധാരണയാണ് പരന്നതെന്ന് ഗൗതമി പറഞ്ഞു.

‘അഭിനയത്തിൽ നിന്നു ഞാൻ കുറച്ചു കാലം വിട്ടു നിന്നപ്പോഴേക്കും സിനിമ ലോകമാകെ ധാരണ പരന്നു ഞാൻ ഇനി അഭിനയിക്കില്ലെന്ന്. അതു ശരിയല്ല’ എന്നാണ് താരം പറയുന്നത്. മലയാള സിനിമകളിൽ അഭിനയിച്ചതിനെ കുറിച്ചും, അവസരം വന്നാൽ വീണ്ടും അഭിനയിക്കുമെന്ന് ഗൗതമി വ്യക്തമാക്കി.

Read Also:- ചെല്ലാനത്തെ നിവാസികൾക്കായി പാട്ടും പാടി, ഐക്യദാർഢ്യവുമായി വിനയ് ഫോർട്ട്

‘നല്ല റോളുകളാണ് മലയാളത്തിൽ തനിക്ക് ലഭിച്ചത്. ചലച്ചിത്ര നിരൂപകരും നല്ലത് പറഞ്ഞു. മിക്ക സിനിമകളും വിജയിക്കുകയും ചെയ്തു. ഓരോ റോളും കേട്ട് ഇഷ്ട്ടപ്പെട്ടാണ് തിരഞ്ഞെടുത്തത്. മലയാളത്തിൽ നിന്നും പല സംവിധായകരും തന്നെ അഭിനയിപ്പിക്കാൻ ആഗ്രഹിച്ചിട്ട് താൻ വരില്ലെന്ന് വിചാരിച്ച് ചോദിക്കാതിരിന്നിട്ടുണ്ട്. നല്ല റോളുകൾ വരട്ടെ, തിരക്കഥകൾ കാണട്ടെ, താൻ വീണ്ടും വരും’. ഗൗതമി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button