GeneralKollywoodLatest NewsNEWS

കോവിഡ്: നടനും ഛായാഗ്രാഹകനുമായ ഷമൻ മിത്രു അന്തരിച്ചു

ചെന്നൈ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം

ചെന്നൈ: തമിഴ് നടനും ഛായാഗ്രാഹകനുമായ ഷമൻ മിത്രു കോവിഡ് ബാധിച്ച് മരിച്ചു. ചെന്നൈ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം.

തമിഴ് സിനിമയില്‍ അസിസ്റ്റന്റ് സിനിമാറ്റോഗ്രാഫറായിട്ടായിരുന്നു ഷമൻ മിത്രുവിന്റെ തുടക്കം. ‘എതിര്‍ എൻ ത്രീ’ എന്ന സിനിമയിലൂടെയാണ് ഛായാഗ്രാഹകനായി തുടക്കം കുറിച്ചത്. പിന്നീട് തൊരടി എന്ന സിനിമയിലൂടെ നായകനായും അഭിനയിച്ചു.

ഷമൻ മിത്രു തന്നെയായിരുന്നു തൊരടി എന്ന സിനിമ നിര്‍മിച്ചതും. ഷമൻ മിത്രുവിന്റെ മരണത്തില്‍ താരങ്ങള്‍ അടക്കമുള്ളവര്‍ അനുശോചനം അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button