CinemaGeneralLatest News

ഈ വർഷം ഷാങ്ഹായ് ചലച്ചിത്രമേള ഇല്ല

ചൈനയുടെ ഏറ്റവും വലിയ ചലച്ചിത്രമേള എന്നറിയപ്പെടുന്ന ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേള ഈ വർഷം നടത്തില്ല. കൊവിഡ് പ്രതിസന്ധികൾ മൂലമാണ് തീരുമാനം. എല്ലാ വർഷവും ജൂൺ പകുതിയോടെയാണ് ചലച്ചിത്രമേള നടക്കുക. എന്നാൽ, ഈ വർഷം കൊവിഡ് കാരണം ചൈനീസ് സമ്പദ് വ്യവസ്ഥ തകിടം മറിഞ്ഞ സാഹചര്യത്തിലാണ് ചലച്ചിത്ര മേള വേണ്ടെന്ന് വച്ചത്. ചലച്ചിത്രമേളയുടെ 25-ാം എഡിഷൻ അടുത്ത വർഷം നടക്കുമെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

‘കൊവിഡ് ആഘാതം കാരണം, 2022 ജൂണിൽ നടത്താൻ നിശ്ചയിച്ചിരുന്ന 25-ാമത് ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അടുത്ത വർഷത്തേക്ക് മാറ്റിവയ്ക്കാൻ ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ സംഘാടക സമിതി തീരുമാനിച്ചു’, ഇങ്ങനെയാണ് ചലച്ചിത്രമേളയുടെ സംഘാടകർ അറിയിച്ചത്.

ചലച്ചിത്രമേളയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നതായും, സ്ഥിതിഗതികൾ ശരിയാക്കുന്ന പക്ഷം ചലച്ചിത്രമേളകളും പ്രമേയ പരിപാടികളും ഒരുക്കുന്നതായിരിക്കുമെന്നും സംഘാടകർ മാധ്യമങ്ങളെ അറിയിച്ചു.

2020 ൽ ജൂണിൽ നടക്കേണ്ട മേള ആഗസ്റ്റിലേക്ക് മാറ്റിയിരുന്നു. ജനുവരി അവസാനം മുതൽ ജൂലൈ ആദ്യം വരെ തിയേറ്ററുകൾ അഞ്ചര മാസത്തോളം പൂട്ടിയിട്ടത് കാരണമായിരുന്നു മേള ആഗസ്റ്റിലേക്ക് മാറ്റിയത്. 2021 ൽ മേള ജൂലൈയിലേക്ക് മാറ്റാനുള്ള ആലോചനകൾ നടന്നിരുന്നു. എന്നാൽ, നിയന്ത്രണങ്ങളോടെ ജൂണിൽ തന്നെ നടത്താൻ സംഘാടകർ തീരുമാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button