CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘ഇവിടെ കാലാകാലങ്ങളായി മനുഷ്യര്‍ ഉപയോഗിക്കുന്ന വാക്കുകളാണ് എല്ലാം’: ചെമ്പൻ വിനോദ്

തെറി പറയാന്‍ വേണ്ടി ആരും സിനിമ നിര്‍മ്മിക്കില്ല

കൊച്ചി: അഭിനയിച്ച ചിത്രങ്ങളിലെല്ലാം മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി
മലയാളസിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് ചെമ്പൻ വിനോദ്. നടനായും തിരക്കഥാകൃത്തായും മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുകയാണ് താരം. ഒ.ടി.ടി റീലിസ് വ്യാപകമായപ്പോൾ മലയാള സിനിമയില്‍ അശ്ലീല പ്രയോഗങ്ങള്‍ കൂടുന്നു എന്ന വിമർശനത്തോടുള്ള താരത്തിന്റെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ഇവിടെ കാലാകാലങ്ങളായി മനുഷ്യര്‍ ഉപയോഗിക്കുന്ന വാക്കുകളാണ് എല്ലാമെന്നും സിനിമയില്‍ തെറി കേട്ടതുകൊണ്ട് നശിച്ചു പോകുന്ന ഒരു തലമുറയാണ് ഇവിടെയുള്ളതെന്ന് തനിക്ക് തോന്നുന്നില്ലെന്നും താരം പറയുന്നു.

ചെമ്പൻ വിനോദിന്റെ വാക്കുകള്‍ ഇങ്ങനെ;

‘ഒ.ടി.ടി ഫ്ലാറ്റ് ഫോമുകളില്‍ എത്തുന്ന സിനിമകളില്‍ അശ്ലീല പ്രയോഗങ്ങളും തെറി വാക്കുകളും കൂടുതലായി ഉപയോഗിക്കുന്നത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. എന്നാൽ സിനിമ കാണുമ്പോൾ അതിന്റെ ഉള്ളടക്കം എന്താണെന്നും, ഏത് പ്രായക്കാരെ ഉദ്ദേശിച്ചിട്ടുള്ളതാണെന്നും അറിയാനുള്ള സൗകര്യം ഒ.ടി.ടിയിലുണ്ട്. പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്കുള്ള സിനിമയാണെങ്കില്‍ ലൈംഗികതയോ വയലന്‍സോ നഗ്നതയോ അടക്കമുള്ള ഘടകങ്ങളുണ്ടോ എന്നറിയാന്‍ കഴിയും. ഒട്ടുമിക്ക മനുഷ്യരും ദേഷ്യവും, നിരാശയുമൊക്കെ പ്രകടിപ്പിക്കാന്‍ ഉപയോഗിക്കാറുള്ളതാണ് തെറി വാക്കുകള്‍’.

‘എഴുത്തുകാരനും സംവിധായകനും സിനിമയിലൂടെ ഒരു പുതിയ തെറിവാക്ക് അവതരിപ്പിക്കുന്നില്ല. ഇവിടെ കാലാകാലങ്ങളായി മനുഷ്യര്‍ ഉപയോഗിക്കുന്ന വാക്കുകളാണ് എല്ലാം. സിനിമയുടെ കഥാ പരിസരമനുസരിച്ച്‌ തെറി കടന്നുവരുന്നത് സ്വാഭാവികമാണ്. തെറി കേട്ടതുകൊണ്ട് നശിച്ചുപോകുന്ന ഒരു തലമുറയാണ് ഇവിടെയുള്ളതെന്ന് എനിക്ക് തോന്നുന്നില്ല. സിനിമയിൽ തെറിയുണ്ടെങ്കില്‍ അത് സിനിമയുടെ കഥ ആവശ്യപ്പെട്ടതുകൊണ്ടാണ്. അല്ലാതെ തെറി പറയാന്‍ വേണ്ടി ആരും സിനിമ നിര്‍മ്മിക്കില്ല’.

shortlink

Related Articles

Post Your Comments


Back to top button