GeneralLatest NewsMollywoodNEWSSocial Media

സുരേഷ് ഗോപിക്ക് ഇന്ന് പിറന്നാൾ: ആശംസകളുമായി താരങ്ങളും ആരാധകരും

മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങിയവർ സുരേഷ് ഗോപിയുടെ പുതിയ സിനിമയുടെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് പിറന്നാൾ ആശംസ അറിയിച്ചത്

മലയാളികളുടെ പ്രിയങ്കരനായ നടനാണ് സുരേഷ് ഗോപി. ഇന്ന് താരത്തിന്റെ 63 -ാം ജന്മദിനമാണ്. നിരവധി താരങ്ങളും ആരാധകരുമാണ് സുരേഷ് ഗോപിയ്ക്ക് പിറന്നാൾ ആശംസയുമായി എത്തിയത്. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങിയവർ സുരേഷ് ഗോപിയുടെ പുതിയ സിനിമയുടെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് പിറന്നാൾ ആശംസ അറിയിച്ചത്.

താരത്തിന് ആശംസ അറിയിച്ചുകൊണ്ട് ലിന്റോ കുര്യൻ എഡിറ്റ് ചെയ്‍ത് പങ്കുവെച്ച മാഷപ്പ് വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സുരേഷ് ഗോപി ചിത്രങ്ങളുടെ ആവേശം ഒട്ടും ചോരാതെയാണ് വീഡിയോ തയ്യാറാക്കിയത്.

സ്വന്തം ശബ്‍ദ‍ത്തില്‍ ഡബ് ചെയ്യാൻ പറ്റാതിരുന്ന സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. വാശി കയറുകയും സ്വന്തം ശബ്‍ദം തന്നെ ഉപയോഗിക്കാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നു സുരേഷ് ഗോപി. ഒടുവില്‍ സുരേഷ് ഗോപിയുടെ ഡയലോഗുകള്‍ക്കായി കേരളം കാത്തിരിക്കുന്ന അവസ്ഥയുണ്ടാകുന്നു. അങ്ങനെ സുരേഷ് ഗോപിയുടെ സിനിമാജിവിതത്തിലൂടെ കടന്നുപോകുന്നതാണ് വീഡിയോ. താരങ്ങള്‍ അടക്കമുള്ളവര്‍ ഈ വീഡിയോ ഷെയര്‍ ചെയ്‍തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button