CinemaGeneralKeralaLatest NewsNEWS

നായകനായി തന്നെ ധാരാളം സിനിമകൾ ലഭിച്ചത് ഭാഗ്യം കൊണ്ട്: പൃഥ്വിരാജ്

കൊച്ചി: നായകനായി തന്നെ ധാരാളം സിനിമകൾക്ക് ലഭിച്ചത് ഭാഗ്യം കൊണ്ടാണെന്ന് നടൻ പൃഥ്വിരാജ്. ആ ഭാഗ്യം തന്റെ ശരീരമാണെന്നും പൃഥ്വിരാജ് പറയുന്നു. മലയാളത്തിലെ വലിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയുമൊക്കെ നോ പറഞ്ഞാൽ മിക്ക സംവിധായകരും എന്റെ അടുത്തേക്കായിരുന്നു വന്നിരുന്നത്. അതിന് കാരണം എന്റെ ശരീരമായിരുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞു.

മാസ് ചിത്രങ്ങൾക്ക് വേണ്ട രൂപമാണ് തന്റേതെന്നും അതാണ് തനിക്ക് ഗുണം ചെയ്തതെന്നും താരം പറയുന്നു. അതുകൊണ്ട് തനിക്ക് എപ്പോഴും നായകനായി അഭിനയിക്കാനുള്ള സിനിമകളുണ്ടായിരുന്നുവെന്നും പൃഥ്വിരാജ് പറയുന്നു.

Read Also:- അയാളിലെ മികച്ച നടനെക്കാൾ എന്നെ എന്നും ആകർഷിച്ചത് അയാളിലെ നല്ല മനുഷ്യനെയാണ്: ഷാജി കൈലാസ്

അതേസമയം, പൃഥ്വിരാജ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കോൾഡ് കേസ്’ ആമസോണിലൂടെ പ്രദർശനത്തിനെത്തുന്നു. ജൂണ്‍ 30ന് ചിത്രം റിലീസ് ചെയ്യും. ഛായാഗ്രാഹകനായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ പൃഥ്വിരാജ് ഒരു അന്വേഷണ ഉദ്യേഗസ്ഥന്റെ വേഷമാണ് അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button