
കോവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് നടി അനുപമ പരമേശ്വരൻ. അനുപമ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വാക്സിൻ സ്വീകരിച്ച വിവരം ചിത്രം പങ്കുവെച്ചുകൊണ്ട് അറിയിച്ചത്. കുത്തിവയ്പ്പിനിടെ പേടിച്ച് വിരണ്ടിരിക്കുന്ന അനുപമയെ ചിത്രങ്ങളിൽ കാണാം. തന്റെ വാക്സിനേഷൻ ചിത്രം കണ്ട് എന്താണ് മനസിൽ തോന്നുന്നതെന്നും നടി ആരാധകരോട് ചോദിക്കുന്നുണ്ട്.
കൊച്ചിയിലെ അമൃത ആശുപത്രിയിൽ നിന്നാണ് അനുപമ വാക്സിൻ സ്വീകരിച്ചത്. എല്ലാവരും വാക്സിൻ സ്വീകരിച്ച് ആരോഗ്യം പരിപാലിക്കണമെന്ന് നടി പറയുന്നു.
Post Your Comments