BollywoodGeneralLatest NewsNEWSSocial MediaVideos

ഞങ്ങൾ വളരെ സന്തോഷത്തിലാണ്: ആമീർ ഖാനും കിരണും പറയുന്നു, വീഡിയോ

കഴിഞ്ഞ ദിവസമാണ് ഇരുവരും വാർത്താ കുറിപ്പിലൂടെ പതിനഞ്ചുവർഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കുന്ന വിവരം അറിയിച്ചത്

മുംബൈ : വിവമോചിതരാകുന്നുവെന്ന അറിയിപ്പിന് പിന്നാലെ വീഡിയോ സന്ദേശവുമായി ബോളിവുഡ് നടൻ ആമീർ ഖാനും സംവിധായിക കിരണ്‍ റാവുവും. ദാമ്പത്യജീവിതം അവസാനിപ്പിച്ചുവെങ്കിലും തങ്ങള്‍ സന്തോഷത്തോടെ ഇരിക്കുന്നുവെന്നും ഒരുമിച്ചുണ്ടാകുമെന്നും ആമീര്‍ പറഞ്ഞു. എല്ലാവരും തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്നും ഇരുവരും ഒരുമിച്ചെത്തിയ വീഡിയോയിൽ ആമീര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇരുവരും വാർത്താ കുറിപ്പിലൂടെ പതിനഞ്ചുവർഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കുന്ന വിവരം അറിയിച്ചത്. തങ്ങളുടെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേയ്ക്ക് കടക്കുകയാണെന്നും ഭര്‍ത്താവ്-ഭാര്യ എന്നീ സ്ഥാനങ്ങള്‍ ഇനി ഇല്ലെന്നുമാണ് ആമീറും കിരണും വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയത്. വിവാഹബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ഏറെനാളായി ഉണ്ടായിരുന്നുവെന്നും ഇപ്പോഴാണ് അതിന് ഉചിതമായ സമയമായതെന്നും കുറിപ്പിലുണ്ട്. മകന്‍ ആസാദിന് നല്ല മാതാപിതാക്കളായി എന്നും നിലകൊള്ളുമെന്നും ഒരുമിച്ച് തന്നെ കുഞ്ഞിനെ വളര്‍ത്തുമെന്നും ഇരുവരും പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button