GeneralKollywoodLatest NewsMovie GossipsNEWSTV Shows

പ്രമുഖ നടി ദ്രോഹിക്കുന്നു : ടെലിവിഷൻ ഷോയിൽ നിന്ന് പിന്മാറുന്നതായി വനിത

ഷോ അവതരിപ്പിയ്ക്കുന്നതും ഒരു മുന്‍നിര മുതിര്‍ന്ന നടി ആയതുകൊണ്ട് അവർക്കെതിരെയാണ് വനിത ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ച

ചെന്നൈ : പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി വനിത വിജയകുമാര്‍. തമിഴ് ബിഗ്‌ബോസ് മത്സരാർത്ഥി കൂടിയായിരുന്ന താരം ഇപ്പോൾ പുറത്തുവിട്ട കുറിപ്പാണ് ചർച്ചയാകുന്നത്. നിലവിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന വിജയ് ടിവിയുടെ ടെലിവിഷൻ ഷോയിൽ നിന്നും പിന്മാറുന്നുവെന്നാണ് വനിത അറിയിച്ചിരിക്കുന്നത്.

ബിഗ് ബോസ് ജോഡികള്‍ എന്ന ടെലിവിഷന്‍ ഷോയില്‍ നിന്നുമാണ് താരം പിന്മാറിയിരിക്കുന്നത്. വിജയ് ടിവിയ്ക്ക് അയച്ച ഒരു കത്തിന് ഒപ്പമാണ് വനിതയുടെ ട്വീറ്റ്. തന്റെ പിന്മാറ്റത്തിന് കാരണം ഒരു മുതിര്‍ന്ന നടിയാണെന്നും വനിത ആരോപിയ്ക്കുന്നു.

‘ബിഗ് ബോസ് 3, കുക്ക് വിത്ത് കോമാളി, കലക്ക പോവത് യാര്‍ സീസണ്‍ 9 തുടങ്ങിയ ഷോകളിലൂടെ തന്റെ കരിയറില്‍ വലിയൊരു പങ്ക് വിജയ് ടിവിയ്ക്ക് ഉണ്ട്. അതിന് നന്ദി. നല്ല അവസരങ്ങളും അനുഭവവും നല്‍കിയ വിജയ് ടിവി എനിക്ക് നല്‍കി. എന്നാല്‍ ഏതൊരു സ്ഥാനത്ത് നിന്നായാലും തനിക്ക് നേരെയുള്ള പീഡനങ്ങള്‍ സഹിക്കാന്‍ കഴിയില്ല. ഈഗോ കാരണം എന്റെ വളര്‍ച്ചയില്‍ അസൂയയുള്ളവര്‍ എന്നെ പീഡിപ്പിയ്ക്കുന്നു. ജോലി സ്ഥലത്ത് പുരുഷന്മാര്‍ മാത്രമല്ല, പലപ്പോഴും സ്ത്രീകള്‍ക്ക് പീഡനങ്ങള്‍ നേരിടേണ്ടി വരുന്നത് മറ്റൊരു സ്ത്രീയില്‍ നിന്ന് തന്നെയാണ്. വൃത്തികെട്ട സ്വഭാവവും അസൂയയുമുള്ളവര്‍ എന്ന തകര്‍ക്കാന്‍ ശ്രമിയ്ക്കുന്നു’ വനിത പറയുന്നു.

സീസണ്‍ നാല് വരെയുള്ള ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ജോഡിയായി പങ്കെടുക്കുന്ന ഡാന്‍സ് ഷോ ആണ് ബിഗ് ബോസ് ജോഡികള്‍. വനിതയുടെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങള്‍ ലഭിയ്ക്കുന്നതിനിടെയാണ് പിന്മാറ്റം.

എന്നാല്‍ ആരാണ് ആ വ്യക്തി എന്ന് വനിത പേരെടുത്ത് പറഞ്ഞിട്ടില്ല. മുതിര്‍ന്ന നടി എന്നാണ് വിശേഷിപ്പിയ്ക്കുന്നത്. ഷോ അവതരിപ്പിയ്ക്കുന്നതും ഒരു മുന്‍നിര മുതിര്‍ന്ന നടി ആയതുകൊണ്ട് അവർക്കെതിരെയാണ് വനിത ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ച.

shortlink

Related Articles

Post Your Comments


Back to top button