GeneralLatest NewsMollywoodNEWSSocial Media

‘കാണാൻ ആഗ്രഹിക്കുന്നവർക്കായി എല്ലായ്‍പ്പോഴും പൂക്കൾ ഉണ്ട്’: ചിത്രവുമായി മഞ്‍ജു വാര്യർ

മുടിയില്‍ പൂവ് വെച്ചിട്ടുള്ള ഒരു ഫോട്ടോയാണ് മഞ്‍ജു വാര്യര്‍ പങ്കുവെച്ചത്

മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ പുത്തൻ മേക്ക് ഓവർ ചിത്രങ്ങളും മറ്റുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറയുന്നത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ താരം വ്യത്യസ്ത മേക്കോവറിലൂടെ ഓരോ തവണയും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ സിനിമകൾ ഇറങ്ങുമ്പോഴും വമ്പൻ മേക്കോവറിലാണ് മഞ്ജു പ്രത്യക്ഷപ്പെടുന്നത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ മഞ്ജു  പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. മുടിയില്‍ പൂവ് വെച്ചിട്ടുള്ള ഒരു ഫോട്ടോയാണ് മഞ്‍ജു വാര്യര്‍ പങ്കുവെച്ചത്. കാണാൻ ആഗ്രഹിക്കുന്നവർക്കായി എല്ലായ്‍പ്പോഴും പൂക്കൾ ഉണ്ട് എന്നാണ് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.

ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് ക്യാപ്ഷനുമായി എത്തിയിരിക്കുന്നത്. മഞ്‍ജു വാര്യര്‍ വീണ്ടും ക്യൂട്ടായെന്നാണ് മിക്ക കമന്റുകളും.

 

 

 

shortlink

Related Articles

Post Your Comments


Back to top button