BollywoodGalleryGeneralLatest NewsNEWSSocial Media

ലെഹങ്കയിൽ അതിസുന്ദരിയായ മാധുരി ദീക്ഷിത്: ചിത്രങ്ങൾ

അഞ്ച് ലക്ഷം രൂപയാണ് ലെഹങ്കയുടെ വില

എക്കാലത്തെയും ബോളിവുഡിന്റെ താരസുന്ദരിയാണ് മാധുരി ദീക്ഷിത്. താരറാണിയുടെ സൗന്ദര്യം രാജ്യമൊട്ടാകെ അത്ഭുതത്തോടെയാണ് നോക്കികാണുന്നത്. അമ്പതു കഴിഞ്ഞിട്ടും തന്റെ സൗന്ദര്യത്തിൽ യാതൊരു മാറ്റവുമില്ലെന്ന് താരം പലവട്ടം തെളിയിച്ചു കഴിഞ്ഞതാണ്.

ഇപ്പോഴിതാ മാധുരിയുടെ പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്. മാധുരി ദീക്ഷിത് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ലെഹങ്കയിൽ അതിമനോഹരിയായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഫാഷൻ ഡിസൈനർ തരുൺ താഹിലിയാനിയുടെ കളക്ഷനിൽ നിന്നുളള വൈറ്റ് ആൻഡ് ഗോൾഡ് ലെഹങ്കയാണ് മാധുരി ധരിച്ചിരിക്കുന്നത്.

സ്വപ്നം കാണുന്നത് ഒരിക്കലും നിര്‍ത്തരുത് എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച്‌ മാധുരി കുറിച്ചത്. അഞ്ച് ലക്ഷം രൂപയാണ് ലെഹങ്കയുടെ വില. എംബ്രോയ്ഡറിയും ബീഡ്‌സ് വര്‍ക്കുകളുമാണ് ലെഹങ്കയെ മനോഹരമാക്കുന്നത്.

https://www.instagram.com/p/CQ-buL1sefR/?utm_source=ig_web_copy_link

 

shortlink

Related Articles

Post Your Comments


Back to top button