GeneralLatest NewsMollywoodNEWSSocial Media

സീരിയൽ താരം റാഫി വിവാഹിതനാകുന്നു

ടിക് ടോക്ക് താരമായ മഹീനയാണ് വധു

ചക്കപ്പഴം എന്ന ടെലിവിഷൻ സീരിയലിലൂടെ ശ്രദ്ധേയനായ റാഫി വിവാഹിതനാവുന്നു. ടിക് ടോക്ക് താരമായ മഹീനയാണ് വധു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് റാഫി തന്നെയാണ് വിവാഹക്കാര്യം അറിയിച്ചിരിക്കുന്നത്.

ടിക് ടോക്കിലൂടെയാണ് റാഫിയും സീരിയലിലേക്ക് എത്തുന്നത്. തുടർന്ന് ചക്കപ്പഴം എന്ന സീരിയലിലെ സുമേഷ് എന്ന കഥാപാത്രം റാഫിയെ ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനാക്കുകയായിരുന്നു. റാഫിയുടേയും മഹീനയുടേയും സോഷ്യൽ മീഡിയയിലൂടെയുള്ള സൗഹൃദമാണ് വിവാഹത്തിലേക്ക് എത്തിച്ചത്.

https://www.instagram.com/p/CRA1ahTrvS7/?utm_source=ig_embed&ig_rid=19ee2dc9-c9a6-4240-87df-50e1dbfd0e8b

shortlink

Related Articles

Post Your Comments


Back to top button