GeneralLatest NewsMollywoodNEWSSocial Media

ആദ്യമായി സീരിയലിൽ അഭിനയിച്ച് സൈജു കുറുപ്പ്: സന്തോഷം പങ്കുവെച്ച് താരം

സീരിയലിന്റെ സെറ്റിൽ നിന്ന് അഭിനേതാക്കൾക്കൊപ്പമുള്ള ചിത്രവും സൈജു പങ്കുവെച്ചു

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് സൈജു കുറുപ്പ്. ചെറുതും വലുതുമായ വേഷങ്ങളിൽ നിരവധി ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ താൻ ആദ്യമായി സീരിയലിൽ അഭിനയിച്ചുവെന്ന വിവരം പങ്കുവെയ്ക്കുകയാണ് സൈജു. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് സീരിയലിൽ അഭിനയിച്ചതിനെക്കുറിച്ച് താരം വ്യക്തമാക്കിയത്.

സീരിയലിന്റെ സെറ്റിൽ നിന്ന് അഭിനേതാക്കൾക്കൊപ്പമുള്ള ചിത്രവും സൈജു പങ്കുവെച്ചു.

‘സീരിയലിന്റെ ആരാധകനാണ് താനെന്നും ഒരു എപ്പിസോഡിലെങ്കിലും അഭിനയിക്കാനായി കാത്തിരിക്കുകയായിരുന്നു എന്നുമാണ് സൈജു പറയുന്നത്. ഇത് അറിഞ്ഞാൽ തന്റെ അമ്മയ്ക്കായിരിക്കും ഏറ്റവും സന്തോഷമെന്നും താരം പറയുന്നു.ടിവി സീരിയലിന്റെ കടുത്ത ആരാധകൻ എന്ന നിലയിൽ ടിവിയിലെ ഒരു എപ്പിസോഡിൽ എങ്കിലും അഭിനയിക്കണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ടായിരുന്നു. സൂര്യ ടിവിയിലെ സ്വന്തം സുജാതയിലൂടെ എന്റെ ആ​ഗ്രഹം യാഥാർഥ്യമായി. എപ്പിസോഡ് വൈകാതെ നിങ്ങൾക്കെത്തും. ഇത് അറിഞ്ഞാൽ ഏറ്റവും സന്തോഷിക്കുന്ന വ്യക്തി എന്റെ അമ്മയായിരിക്കും എന്നും’ സൈജു കുറിക്കുന്നു.

https://www.instagram.com/p/CRBGFlGMQq7/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button