CinemaGeneralKollywoodLatest NewsMovie GossipsNEWS

കാർത്തി ചിത്രം കൈതിയുടെ കഥ മോഷ്ടിച്ചതെന്ന പരാതി: പ്രതികരണവുമായി നിർമ്മാതാക്കൾ

കൈതി എന്ന സിനിമയുടെ ഇതിവൃത്തം 2007ല്‍ താന്‍ എഴുതിയ നോവലില്‍ നിന്ന് പകര്‍ത്തിയതെന്നാണ് രാജീവ് അവകാശപ്പെടുന്നത്

ചെന്നൈ : കാർത്തിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് കൈതി. 2019ൽ പുറത്തിറങ്ങിയ ചിത്രം മികച്ച വിജയമാണ് നേടിയത്. എന്നാൽ സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന പരാതിയുമായി കൊല്ലം സ്വദേശി രാജീവ് ഫെര്‍ണാണ്ടസ് അടുത്തിടയിൽ പരാതിയുമായി എത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സിനിമയുടെ നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്‌ചേഴ്‌സ്‌. തങ്ങളുടെ പക്കലുള്ള റെക്കോർഡുകൾ ക്ളീൻ ആണെന്നും അതിനാൽ തന്നെ നിയമ നടപടികളെ നേരിടാൻ തയ്യാറാണെന്നുമാണ് നിർമ്മാതാക്കൾ പറയുന്നത്.

കേസിന്റെ ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ അറിയാത്തതിനാൽ കൂടുതൽ പ്രതികരണത്തിന് സാധ്യമല്ലെന്നും പറഞ്ഞു. കേസിന്റെ എല്ലാം വശങ്ങളും മനസ്സിലാക്കുന്നത് വരെ മാധ്യമങ്ങൾ തെറ്റായ വാർത്തകൾ റിപ്പോർട്ട് ചെയ്യരുതെന്നും ട്വിറ്ററിലൂടെ പുറത്തിറിക്കിയ പ്രസ്താവനയിൽ നിർമ്മാതാക്കൾ അറിയിച്ചു.

സിനിമയുടെ രണ്ടാം ഭാ​ഗത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശി രാജീവ് ഫെര്‍ണാണ്ടസാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. ഇതേ തുടർന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾക്ക് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നോട്ടീസ് അയച്ചു.

കൈതി എന്ന സിനിമയുടെ ഇതിവൃത്തം 2007ല്‍ താന്‍ എഴുതിയ നോവലില്‍ നിന്ന് പകര്‍ത്തിയതെന്നാണ് രാജീവ് അവകാശപ്പെടുന്നത്. ‘കൊലക്കേസില്‍ പ്രതിയാക്കപ്പെട്ട് ചെന്നൈയിലെ ജയിലില്‍ കഴിയുന്ന കാലത്തെ അനുഭവങ്ങള്‍ ചേര്‍ത്തെഴുതിയ കഥ സിനിമയാക്കാമെന്നു പറഞ്ഞ് തമിഴ് നിര്‍മാതാവ് തനിക്ക് അഡ്വാന്‍സ് നല്‍കിയിരുന്നെന്ന് രാജീവ് പറയുന്നു. പിന്നീട് ഇക്കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് ടിവിയില്‍ കൈതി സിനിമ കണ്ടപ്പോള്‍ മാത്രമാണ് തന്‍റെ കഥ സിനിമയാക്കിയ കാര്യം അറിഞ്ഞതെന്നും രാജീവ് പറയുന്നു’. എഴുതിയ കഥയുടെ കൈയെഴുത്ത് പ്രതിയുടെ പകര്‍പ്പടക്കമുളള രേഖകള്‍ രാജീവ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. രാജീവിന്‍റെ കഥയുടെ അടിസ്ഥാനത്തില്‍ സിനിമയുടെ രണ്ടാം ഭാഗം ഇറക്കരുതെന്നാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിര്‍മാതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

shortlink

Related Articles

Post Your Comments


Back to top button